വോട്ടറുമാരെ നേരിൽ കണ്ട് നന്ദി പറയാൻ പ്രിയങ്ക ഗാന്ധിയും, രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തുന്നു
10:34 AM Nov 30, 2024 IST | Abc Editor
വൻ ഭൂരിപക്ഷത്തിൽ തന്നെ ജയിപ്പിച്ച വോട്ടർമാരോട് നന്ദി പറയാൻ പ്രിയങ്കയും രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. ഇരുവരും ഇതാദ്യമാണ് വയനാട്ടിൽ ഉജ്ജ്വല ഭൂരിപക്ഷം നേടി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മണ്ഡലത്തിൽ എത്തുന്നത്. വയനാട്ടിലെ രണ്ട് ദിവസത്തെ സ്വീകരണ പരിപാടികളിലാണ് രാഹുലും, പ്രിയങ്കയും പങ്കെടുക്കുക. രാവിലെ 11ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്കയും , രാഹുലും ഉച്ചയ്ക്ക് 12 മണിക്ക് മുക്കത്ത് നടക്കുന്ന പൊതുസമ്മേളത്തിൽ പങ്കെടുക്കും.
അതിനു ശേഷം കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലും പ്രിയങ്ക ഗാന്ധി സ്വീകരണ സമ്മേളനങ്ങളിൽ പങ്കെടുക്കും. കൂടാതെ നാളെ മാനന്തവാടിയിലും ,സുൽത്താൻ ബത്തേരിയിലും, കല്പറ്റയിലും , നൽകുന്ന സ്വീകരണ പരിപാടികളിൽ പ്രയങ്ക ഗാന്ധി പങ്കെടുക്കു൦ , അതിനു ശേഷം പ്രിയങ്ക വൈകുന്നേരം കോഴിക്കോട്ട് നിന്നും ഡൽഹിയിലേക്ക് മടങ്ങും.