കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ കത്തിന് മറുപടി നൽകാത്തതിൽ മോദിക്കെതിരേ പ്രിയങ്ക
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ കത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകാത്തതിൽ വിമര്‍ശനം പ്രകടിപ്പിച്ച് പ്രിയങ്ക. പ്രധാനമന്ത്രിക്ക് ജനാധിപത്യമൂല്യങ്ങളിലും തുല്യമായ ആശയവിനിമയത്തിലും വിശ്വാസമുണ്ടായിരുന്നെങ്കില്‍, മുതിര്‍ന്നവരോട് ബഹുമാനമുണ്ടായിരുന്നെങ്കില്‍ അദ്ദേഹം സ്വന്തം നിലയ്ക്ക് മറുപടി നല്‍കുമായിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി.
മുതിർന്ന കോൺഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയ്‌ക്കെതിരായ പ്രസ്താവനകളുടെ പേരിൽ ബി.ജെ.പി നേതാക്കളെ ശാസിക്കാൻ ആവശ്യപ്പെട്ട് ഖാർഗെ ചൊവ്വാഴ്ച പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയല്ല, പകരം ബി.ജെ.പി. ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡയാണ് ഇതിന് മറുപടി നല്‍കിയത്. ഇതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ വിമർശനം.
ഖാർഗെ മുതിർന്ന നേതാവാണെന്നും പ്രധാനമന്ത്രിയേക്കാൾ മുതിർന്നയാളാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു - ഖാർഗെയ്ക്ക് 82 വയസുണ്ട് മുതിര്‍ന്ന നേതാവിനെ അപമാനിക്കേണ്ട എന്ത് ആവശ്യമായിരുന്നു ഉണ്ടായിരുന്നത്, പ്രിയങ്ക ചോദിച്ചു.