Film NewsKerala NewsHealthPoliticsSports

ശരിയും, തെറ്റും തിരിച്ചറിയാൻ വായനാട്ടിലെ ജനങ്ങൾക്ക്  അറിയാം;  ഭൂരിപക്ഷത്തെ കുറിച്ച് ചിന്തിക്കുന്നില്ല, പ്രിയങ്ക ഗാന്ധി 

02:23 PM Oct 29, 2024 IST | suji S

ശരിയും തെറ്റും തിരിച്ചറിയാൻ വയനാട്ടിലെ ജനങ്ങൾക്ക് അറിയാം. ഭൂരിപക്ഷ പ്രതീക്ഷയൊന്നും പറയാനില്ല പ്രിയങ്ക ഗാന്ധി. സഹോദരൻ രാഹുൽ ഗാന്ധിക്ക് നൽകിയ പിന്തുണ ജനങ്ങൾ തനിക്കും നൽകും. വയനാട് ജനതയുടെ വിശ്വാസം കാക്കും. അവർക്കൊപ്പം താൻ നിൽക്കും. സത്യത്തിനും നീതിക്കും വേണ്ടി താൻ പോരാടും, ജനങ്ങളുടെ വിശ്വാസങ്ങൾക്കും ,പ്രതീക്ഷയ്‌ക്കും ഒപ്പം നിൽക്കു൦ പ്രിയങ്ക ഗാന്ധി പറഞ്ഞു.

വയനാട്ടിലെ മീനങ്ങാടിയിലാണ് പ്രിയങ്കയുടെ രാഷ്ട്രീയം പറഞ്ഞുകൊണ്ടുള്ള പ്രസംഗം, വയനാട് ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്നലെ മണ്ഡലത്തില്‍ എത്തി. നാമ നിർദേശ പത്രിക നൽകിയതിന് ശേഷമാണ് പ്രിയങ്ക ഇന്ന് വയനാട്ടിലെത്തിയത്.അവിടെവെച്ചു നടന്ന പ്രസംഗത്തിൽ പ്രിയങ്ക ഗാന്ധി പറയുന്നു.

വയനാട്ടിൽ മനുഷ്യൻ അത്യാഗ്രഹത്തോടെ പെരുമാറുന്നത് താൻ കണ്ടില്ലന്നും വയനാട് മനോഹരമായ ഭൂമിയാണ്ന്നും . തുല്യത, സാമൂഹ്യ നീതി എന്നിവയിൽ മുന്നിൽ നിൽക്കുന്ന സ്ഥലമാണെന്നും , ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടരുന്നവരാണ്. വയനാട്ടിന്റെ ജനപ്രതിനിധി എന്ന നിലയിൽ രാജ്യത്തെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി ഞാൻ മാറുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Tags :
priyanka GandhiWayanad Election
Next Article