Film NewsKerala NewsHealthPoliticsSports

പ്രിയങ്ക ഗാന്ധി സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു; വിശദമായ പരാതി റിട്ടേണിംഗ് ഓഫീസർക്ക്  നൽകും, എം ടി രമേശ് 

02:55 PM Oct 28, 2024 IST | suji S

പ്രിയങ്ക ഗാന്ധി സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു, ബി ജെ പി സംസ്ഥന ജനറൽ സെക്രട്ടറി എം ടി രമേശ് പറയുന്നു.,വിശദമായ പരാതി റിട്ടേണിംഗ് ഓഫീസർക്ക് നൽകുമെന്നും എം ടി രമേശ് വ്യക്തമാക്കി. പ്രിയങ്ക ഗാന്ധിക്കും ഭർത്താവിനും എതിരെ ഇ. ഡി സമർപ്പിച്ച കുറ്റപത്രം ഉണ്ട്. മൊഴികളിൽ വിശദാംശങ്ങളുമുണ്ട്. അത് മറച്ചുവച്ചാണ് പ്രിയങ്ക സത്യവാങ്മൂലം നൽകിയത്. വിദേശത്തുള്ള കമ്പനികളെ സംബന്ധിച്ച വിവരങ്ങളും പ്രിയങ്ക മറച്ചുവച്ചുവെന്നും രമേശ് പറയുന്നു.

പ്രിയങ്കയുടെയും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെയും നികുതി വെട്ടിപ്പ് സത്യവാങ് മൂലത്തില്‍ നല്‍കിയ വിവരങ്ങളില്‍ പ്രകടമാണെന്ന് ബിജെപി ആരോപിച്ചു, അതേസമയം പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്കും തനിക്കും കൂടി 78 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വയനാട്ടിലെ സത്യവാങ്മൂലത്തില്‍ പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയത്, 12 കോടിയാണ് പ്രിയങ്കയുടെ മാത്രം ആസ്തി. ഇതില്‍ ഡൽഹി മെഹറോളിയില്‍ രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ കൃഷി ഭൂമിയും ഫാം ഹൗസുമുണ്ട്. ഷിംലയില്‍ 5.63 കോടി രൂപ മൂല്യം വരുന്ന വീടും സ്വത്തും അഞ്ഞൂറ്റി അന്‍പത് പവന്‍ സ്വര്‍ണ്ണവും മുപ്പത് ലക്ഷം രൂപയുടെ വെള്ളിയും പ്രിയങ്കക്കുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

Tags :
MT Rameshpriyanka Gandhiproperty details
Next Article