Film NewsKerala NewsHealthPoliticsSports

പാർലമെൻ്റിൽ ഇനി വയനാടിൻ്റെ നീതിക്ക് വേണ്ടി രാജ്യത്തിൻ്റെ ശബ്ദമായി പ്രിയങ്ക ഗാന്ധി, പ്രശംസയുമായി ഷാഫി പറമ്പിൽ

04:09 PM Nov 28, 2024 IST | Abc Editor

വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്കാ ഗാന്ധിയെ പ്രശംസിച്ചു ഷാഫി പറമ്പിൽ തന്റെ ഫേസ് ബുക്ക് പേജിലൂടെ ആയിരുന്നു ഷാഫി പറമ്പിലിന്റെ കുറിപ്പ്.ഇന്ന് ഭരണഘടന ഉയര്‍ത്തിയാണ് പ്രിയങ്ക ഗാന്ധി പലർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തത്. പാര്‍ലമെന്റില്‍ ആദ്യ അജണ്ട ആയിട്ടായിരുന്നു സത്യപ്രതിജ്ഞ. ഞാൻ.. പ്രിയങ്ക ഗാന്ധി വാദ്ര. ഇന്ത്യൻ പാർലിമെൻ്റിൽ ഇനി വയനാടിൻ്റെ, നീതിക്ക് വേണ്ടി,രാജ്യത്തിൻ്റെ ശബ്ദമായി പ്രിയങ്ക വാദ്ര എന്നാണ് ഷാഫി പറമ്പിൽ കുറിച്ചത്.

സത്യപ്രതിജ്ഞക്ക് പ്രിയങ്കക്കൊപ്പം ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മക്കള്‍, റോബര്‍ട്ട് വാദ്രയുടെ അമ്മ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. കേരള സാരിയില്‍ ആണ് പ്രിയങ്ക പാര്‍ലമെന്റില്‍ എത്തിയത്.കേരളത്തില്‍ നിന്നുള്ള ഏക വനിതാ ലോക്‌സഭാംഗമാണ് പ്രിയങ്ക. പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തതോടെ കുടുംബത്തിലെ മൂന്ന് പേര്‍ എംപിമാരാണെന്ന പ്രത്യേകതയും ഗാന്ധി കുടുംബത്തിനുണ്ട്.

Tags :
priyanka GandhiShafi ParampilWayanad MP Priyanka Gandhi
Next Article