യു പി യുവാക്കളെ ഇസ്രയേലിലേക്ക് ജോലിക്ക് അയക്കുമ്പോൾ കോൺഗ്രസ് ബാഗുമായി നടക്കുകയാണ്, പലസ്തീനെ പിന്തുണക്കുന്ന ബാഗുമായി എത്തിയ പ്രിയങ്ക ഗാന്ധിയെ പരിഹസിച്ചു;യോഗി ആദിത്യനാഥ്
യു പി യുവാക്കളെ ഇസ്രയേലിലേക്ക് ജോലിക്ക് അയക്കുമ്പോൾ കോൺഗ്രസ് ബാഗുമായി നടക്കുകയാണ്, പലസ്തീനെ പിന്തുണക്കുന്ന ബാഗുമായി പാർലമെന്‍റിലെത്തിയ കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധിയെ പരിഹസിച്ചു യു പി മുഖ്യ മന്ത്രി യോഗി ആദിത്യനാഥ്. അദ്ദേഹം പറയുന്നത് ,നമ്മൾ യു.പിയിലെ യുവാക്കളെ ഇസ്രായേലിലേക്ക് ജോലിക്ക് അയക്കുന്നു. നിർമാണ മേഖലയിൽ തൊഴിലെടുക്കാനായി യു.പിയിൽനിന്ന് ഇതുവരെ 5,600 യുവാക്കളാണ് ഇസ്രായേലിലേക്ക് പോയത്.മാസം ഒന്നര ലക്ഷം ശമ്പളത്തിനു പുറമെ, സൗജന്യ താമസവും ഭക്ഷണവും പൂർണ സുരക്ഷയും യുവാക്കൾക്ക് ലഭിക്കുന്നുണ്ട്.
എന്നാൽ പലസ്തീൻ എന്നെഴുതിയ ഒരു ബാഗുമായി പാർലമെന്‍റിൽ കറങ്ങിനടക്കുകയാണ് ഒരു കോൺഗ്രസ് നേതാവ്. അദ്ദേഹത്തിന്റെ ഈ പരാമർശം യു.പി നിയമസഭയിലാണ്. പലസ്തീൻ ഐക്യദാര്‍ഢ്യത്തിന്റെ ആഗോള അടയാളമായ തണ്ണിമത്തൻ ആലേഖനം ചെയ്ത, ഫലസ്താൻ എന്ന് ഇംഗ്ലീഷിയിൽ എഴുതിയ ബാഗുമായാണ് പ്രിയങ്ക തിങ്കളാഴ്ച പാർലമെന്‍റിലെത്തിയത്, പ്രിയങ്ക ഗാന്ധിയുടെ ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രെധ ആയിരുന്നു.