For the best experience, open
https://m.abcmalayalamonline.com
on your mobile browser.

വയനാട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നത് ഗ്യാസ് ചേമ്പറിൽ കയറുന്നതുപോലയെന്ന് പ്രിയങ്ക ഗാന്ധി

02:10 PM Nov 14, 2024 IST | ABC Editor
വയനാട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നത് ഗ്യാസ് ചേമ്പറിൽ കയറുന്നതുപോലയെന്ന്  പ്രിയങ്ക ഗാന്ധി

വയനാട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നത് ഗ്യാസ് ചേമ്പറിൽ കയറുന്നതുപോലെയെന്നും, ഡൽഹിയിലെ വായുമലിനീകരണം ഓരോ വർഷവും മോശമായിക്കൊണ്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി. അന്തരീക്ഷത്തിലെ പുകമഞ്ഞ് ഞെട്ടിക്കുന്നതാണ്. എല്ലാവരും ഒരുമിച്ച് ശുദ്ധവായുവിന് പരിഹാരം കണ്ടെത്തണം. വിഷയം രാഷ്ട്രീയത്തിനുമപ്പുറമാണെന്നും പ്രിയങ്ക പ്രതികരിച്ചു.വായു മലിനീകരണം ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് ഡെൽഹി ഗാസ് ചേമ്പർ ആയ വാർത്ത മാധ്യമങ്ങളിൽ ഇടമ്പിടിചിരുന്നു.

അതിരൂക്ഷമായ വായു മലിനീകരണത്തെ തുടർന്ന് രണ്ടു ദിവസമായി പുകമഞ്ഞിന്റെ പിടിയിലാണ് ഡൽഹി.വായുഗുണ നിലവാര നിരക്ക്, ഗുരുതര വിഭാഗത്തിൽപ്പെട്ട 400 ന് മുകളിലാണ്. ഡൽഹിയിലെ 40 സ്റ്റേഷനുകളിൽ 18 എണ്ണത്തിലും അപകടകരമായനിലയിലാണ് വായു ഗുണനിലവാര നിരക്ക്.
കടുത്ത പുകമഞ്ഞിൽ ദൃശ്യപരിധി കുറഞ്ഞതോടെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇരുന്നൂറിലേറെ വിമാന സർവീസുകൾ വൈകി. ഒട്ടേറെ നടപടികൾക്ക് ശേഷവും മലിനീകരണം കുതിച്ചുയർന്നതോടെ, ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അടിയന്തര യോഗം വിളിച്ചു.ഡൽഹിയിൽ വാഹന നിയന്ത്രണം അടക്കമുള്ള നടപടികളിലേക്ക് കടന്നേക്കും എന്നാണ് സൂചന.

Tags :