വയനാട് എം പി ആയി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്‌തു
വയനാട് എം പി ആയി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്‌തു ,രാവിലെ 11 മണിക്ക് പാര്‍ലമെന്റിലാണ് സത്യപ്രതിജ്ഞ നടന്നത്.പ്രിയങ്കഗാന്ധിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വയനാട്ടിൽ നിന്നുള്ള യുഡിഎഫ് പ്രതിനിധി സംഘവും പങ്കെടുക്കും. വയനാട്ടിൽ നിന്നുള്ള യുഡിഎഫിന്റെ പ്രതിനിധി സംഘം ഡല്‍ഹിയില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷികളാകും. വയനാട്ടില്‍ നിന്നുള്ള വിജയപത്രം നേതാക്കള്‍ കഴിഞ്ഞ ദിവസം പ്രിയങ്കയ്ക്ക് കൈമാറിയിരുന്നു.
അതേസമയം പ്രിയങ്ക ഗാന്ധി വയനാട് സന്ദർശത്തിനായി 30 നെ കേരളത്തിലെത്തും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ആണ് പ്രിയങ്ക ഗാന്ധി വയനാട്ടില്‍ എത്തുന്നത്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ വയനാടിന് വേണ്ടി പോരാട്ടം തുടരുമെന്ന് ടി സിദ്ധിഖ് എംഎല്‍എ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൂടാതെ രാഹുല്‍ ഗാന്ധി തുടങ്ങിവെച്ച പദ്ധതികളും കേന്ദ്ര സഹായം ലഭ്യമാക്കാനുള്ള ശ്രമങ്ങളും പ്രിയങ്ക തുടരുമെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു.