Film NewsKerala NewsHealthPoliticsSports

ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും, ക്രിസ്ത്യാനികൾക്കും ഒപ്പം; ബംഗ്ലാദേശിന് ഐഖ്യദാർഢ്യം രേഖപ്പെടുത്തിയ ബാഗുമായി പ്രിയങ്ക ഗാന്ധി

12:40 PM Dec 17, 2024 IST | Abc Editor

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കായി പ്രിയങ്ക ഗാന്ധി രംഗത്ത്. ബംഗ്ലാദേശിന് ഐക്യദാർഢ്യം രേഖപ്പെടുത്തിയ ബാഗുമായാണ് പ്രിയങ്ക ഇന്ന് പാർലമെൻറിൽ ഇന്നെത്തിയത് . ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമൊപ്പം എന്നാണ് ബാഗില്‍ എഴുതിയിരിക്കുന്നത്.എന്നാൽ കഴിഞ്ഞ ദിവസം പ്രിയങ്ക പ ലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ബാഗുമായുമാണ് പാർലമെന്റിൽ എത്തിയിരുന്നത്, ഇതിന് ചൊല്ലി നിരവധി വിമർശനം ഉയർന്നിരുന്നു, എന്നാൽ പലസ്തീൻറെ കൂടെ നില്‍ക്കുന്ന പ്രിയങ്ക എന്തു കൊണ്ട് ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കായി ശബ്ദം ഉയർത്തുന്നില്ലെന്ന് ബിജെപി നേതാവ് സംപിത് ബാത്ര ചോദിച്ചു.

പിന്നീട് ലോക്‌സഭയിലെ  ശൂന്യവേളയിൽ പ്രിയങ്ക ബംഗ്ലേദേശിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും അടങ്ങിയ ന്യൂനപക്ഷങ്ങൾക്ക് സർക്കാർ സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ടിരുന്നു.ബംഗ്ലാദേശ് യുദ്ധ വിജയത്തിൻറെ പ്രതീകമായ ചിത്രം കരസേന ആസ്ഥാനത്ത് നിന്ന് എടുത്തു മാറ്റിയെന്ന റിപ്പോർട്ടും പ്രിയങ്ക ഉന്നയിച്ചു. സംസാരം പൂർത്തിയാക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് മുദ്രാവാക്യം വിളിച്ച് കോൺഗ്രസ് അംഗങ്ങൾ പ്രിയങ്കയുടെ നേതൃത്വത്തിൽ ഇറങ്ങിപ്പോയി. അതിന്‍റെ ഭാഗമാണ് ഇന്നത്തെ ബംഗ്ലാദേശ് ബാഗുമായുള്ള വരവെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Tags :
BangladeshPriyanka Gandhi with a bag
Next Article