Film NewsKerala NewsHealthPoliticsSports

പ്രിയങ്ക സ്ഥാനാർത്ഥിയായി വയനാട്ടിലേക്ക് എത്തുന്നത് ജനങ്ങളെ കബളിപ്പിക്കാൻ; എന്നാൽ വയനാട്ടിലെ നവ്യ കഴിവുള്ള സ്ഥാനാർഥിയെന്ന് , ബി ജെ പി നേതാവ് രാജീവ് ചന്ദ്രശേഖർ 

12:36 PM Oct 24, 2024 IST | suji S

പ്രിയങ്ക ഗാന്ധി വാദ്ര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി വയനാട്ടിലേക്ക്‌ എത്തുന്നത് നാട്ടുകാരെ വീണ്ടും കബളിപ്പിക്കാനുള്ള ശ്രമമെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ.വീണ്ടും വയനാട്ടിലെ വോട്ടർമാർ വഞ്ചിതരാകതിരിക്കുക അദ്ദേഹം അഭ്യർത്ഥിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് ജയിച്ച, പ്രിയങ്കയുടെ സഹോദരൻ രാഹുൽ വയനാട്ടിലെ വോട്ടർമാരെ വഞ്ചിച്ചു കടന്നുകളഞ്ഞ ആളാണ്. അതുകൊണ്ടു ഇനിയും വയനാട്ടിലെ ജനങ്ങൾ കബളിക്കപെടാൻ തയ്യാറാകില്ല രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

രാഹുൽ ഗാന്ധി അവരെ വിഡ്ഢികളാക്കിക്കഴിഞ്ഞു,എന്നാൽ ഇപ്രാവശ്യം അവർ വഞ്ചിതരാകില്ല.  ബിജെപിയും, കോൺഗ്രസും തമ്മിലുള്ള കടുത്ത  മത്സരമാണ് വയനാട്ടിൽ സംഭവിക്കുക.അഞ്ച് വർഷമായി രാഹുൽ അവിടെ ഒന്നും ചെയ്തിട്ടില്ല. അതുപോലെ പ്രിയങ്ക വാന്ദ്രയും ഇതേ പാരമ്പര്യം പിന്തുടരുമെന്നുറപ്പാണ്. അതുകൊണ്ടു ഈ സാഹചര്യത്തിൽ ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസിനെ വയനാട്ടിലെ ജനങ്ങൾ തീർച്ചയായും പിന്തുണക്കുകതന്നെ ചെയ്യും. കാരണം നവ്യ കൂടുതൽ കഴിവുള്ള ഒരു വ്യക്തിയാണ്. മലയാളിയായ നവ്യ വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി അഹോരാത്രം പ്രയത്നിക്കുക തന്നെ ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ വയനാട്ടിൽ ഒരു ദുരന്തമുണ്ടായി. എം പി എന്ന നിലയിൽ രാഹുൽ ഗാന്ധി അവിടെ ഒന്നും ചെയ്തില്ല, അതുകൊണ്ടു പ്രിയങ്കയ്ക്ക് പകരം  വിദ്യാസമ്പന്നയും എഞ്ചിനീയറുമായ നവ്യക്ക് ജനങ്ങൾ അവസരം നൽകുന്നതാണ് ഉചിതം രാജീവ് ചന്ദ്രശേഖർ പറയുന്നു

Tags :
BJPNavya Haridaspriyanka GandhiRajeev Chandrasekhar
Next Article