രണ്ട് കോടി 15 ലക്ഷം രൂപ നൽകാൻ ഉണ്ടെന്ന് ആരോപണം; ആഷിഖ് അബുവിനെതിരെ നിർമാതാവ് സന്തോഷ് ടി കുരുവിള
സംവിധായകൻ ആഷിഖ് അബു രണ്ട് കോടി 15 ലക്ഷം രൂപ നൽകാൻ ഉണ്ടെന്ന് ആരോപണം.സംവിധായകൻ ആഷിഖ് അബുവിനെതിരെ പരാതിയുമായി നിർമാതാവ് സന്തോഷ് ടി. കുരുവിളയാണ് രംഗത്ത് എത്തിയിരിക്കുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലാണ് സന്തോഷ് പരാതി നൽകിയത്. ഇരുവരും ഒന്നിച്ചു പ്രവർത്തിച്ച സിനിമാ നിർമ്മാണത്തിൽ തനിക്ക് രണ്ട് കോടി 15 ലക്ഷം രൂപ ലാഭവിഹിതമായി ലഭിക്കാനുണ്ടെന്നാണ് സന്തോഷ് ടി കുരുവിള പരാതി നല്കിയിരിക്കുന്നത്.
സിനിമ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിലും ഇതുസംബന്ധിച്ച് സന്തോഷ് ടി കുരുവിള പരാതി നൽകിയിട്ടുണ്ട്. ഈ സംഭവത്തിൽ ആഷിഖ് അബുവിനോട് നിർമാതാക്കളുടെ സംഘടന വിശദീകരണം ചോദിച്ചിട്ടുണ്ട്. നാരദന്‍, മഹേഷിന്റെ പ്രതികാരം, മായാനദി എന്നീ മൂന്ന് സിനിമകളെ ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കം. ഈ മൂന്നു സിനിമകളും സന്തോഷ് ടി കുരുവിളയുടെ മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ആഷിഖ് അബുവിന്റെ ഒപിഎം സിനിമാസ് ചേര്‍ന്നാണ് നിര്‍മ്മിച്ചത്.