Film NewsKerala NewsHealthPoliticsSports

നവീൻ മരണത്തിൽ ദിവ്യയ്ക്ക് പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമെന്ന് പ്രോസിക്യൂഷൻ 

04:07 PM Oct 24, 2024 IST | suji S

നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യക്കെതിരെ പ്രോസിക്യൂഷൻ, ദിവ്യയുടെ വാദങ്ങളെ അതിശക്തമായി തന്നെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തു.പി പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം നിലനില്‍ക്കുമെന്നും,ദിവ്യ ചെയ്യ്തത് പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.നവീൻ ബാബുവിന്റെ മരണകാരണം വ്യക്തിഹത്യ തന്നെയാണ്. അതുപോലെ ദിവ്യയെ യാത്രയയപ്പ് പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കളക്ടർ മൊഴി നല്‍കിയിരുന്നു.

ദിവ്യയുടേത് വ്യക്തമായ ഭീഷണി സ്വര൦ തന്നെയായിരുന്നു എന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ജില്ലാ ഭരണകൂടത്തിലെ രണ്ടാമനാണ് മരിച്ചത്.അതുപോലെ ഈ പരുപാടിയിൽ പങ്കെടുത്തത് വഴിയേ പോകുന്നതിനിടെയാണന്ന് ദിവ്യ തന്നെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.കളക്ടറോട് ദിവ്യ എഡിഎമ്മിനെതിരെ രാവിലെ തന്നെ പരാതി നല്‍കിയിരുന്നു. യാത്രയയപ്പ് യോഗത്തില്‍ ഇക്കാര്യം പറയേണ്ടതില്ലെന്ന് കളക്ടര്‍ ദിവ്യയോട് പറഞ്ഞു. തെളിവില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് ദിവ്യയോട് കളക്ടര്‍ പറഞ്ഞു. 3.30 ന് വിളിച്ചപ്പോഴും ആരോപണം ഉന്നയിക്കാനുള്ള സമയമല്ലെന്ന് കളക്ടര്‍ പറഞ്ഞുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

Tags :
Naveen's deathP P DivyaProsecution that Divya can be punished up to ten years
Next Article