Film NewsKerala NewsHealthPoliticsSports

മുനമ്പത്ത് ഭൂമി വഖഫ് അല്ലെന്ന് പറയാൻ വി ഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിന് പാർട്ടി പുറത്താക്കുക; മുനമ്പം ഭൂമി വിഷയുമായി ബന്ധപ്പെട്ട് ലീഗ് ഹൗസിന് മുന്നിൽ പ്രതിഷേധ പോസ്റ്ററുകൾ

03:59 PM Dec 11, 2024 IST | Abc Editor

മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാന്‍ വി ഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാര്‍ട്ടി പുറത്താക്കുക മുനമ്പം ഭൂമി വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് ലീഗ് ഹൗസിന് മുന്നില്‍ പ്രതിഷേധ പോസ്റ്ററുകള്‍. ബാഫഖി സ്റ്റഡി സര്‍ക്കിളിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഇന്ന് സമസ്ത മുശാവറ യോഗം ചേരാനിക്കെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.  മുനവ്വറലി തങ്ങളെ വിളിക്കൂ, മുസ്ലിം ലീഗിനെ രക്ഷിക്കൂ,  മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാന്‍ വി ഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാര്‍ട്ടി പുറത്താക്കുക, ബിനാമി താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഫത്‌വ തേടി വരുന്ന രാഷ്ട്രീയക്കാരുടെ ചതിക്കുഴികള്‍ പണ്ഡിതന്മാര്‍ തിരിച്ചറിയുക,  എന്നിങ്ങനെയാണ് പോസ്റ്ററുകള്‍.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശം ലീഗിനുള്ളിൽ ഭിന്നതയ്ക്ക് കാരണമായിരുന്നു. സതീസന്റെ പരാമര്‍ശത്തെ തള്ളി കെ എം ഷാജി രംഗത്തെത്തി. പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും മുസ്ലിം ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നുമാണ് കെ എം ഷാജി പറഞ്ഞത്.

Tags :
Munambam land issueProtest posters in front of League HouseVD Satheesan
Next Article