For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഏകാധിപത്യത്തിന്റെ ബാരിക്കേഡുകൾക്ക് സത്യത്തിന്റെയും, നീതിയുടെയും യാത്രയെ തടയാനാവില്ല, സംഭൽ സന്ദർശിക്കുന്നതിൽ രാഹുൽ ഗാന്ധിയെ വിലക്കിയതിൽ പ്രതിഷേധിച്ചു; കെ സുധാകരൻ

04:51 PM Dec 04, 2024 IST | Abc Editor
ഏകാധിപത്യത്തിന്റെ ബാരിക്കേഡുകൾക്ക് സത്യത്തിന്റെയും  നീതിയുടെയും യാത്രയെ തടയാനാവില്ല  സംഭൽ  സന്ദർശിക്കുന്നതിൽ രാഹുൽ ഗാന്ധിയെ വിലക്കിയതിൽ പ്രതിഷേധിച്ചു  കെ സുധാകരൻ

സംഭൽ സന്ദർശിക്കുന്നതിൽ യു പി പോലീസ് രാഹുൽ ഗാന്ധിയെ വിലക്കിയതിൽ പ്രതിഷേധിച്ചു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഏകാധിപത്യത്തിന്റെ ബാരിക്കേഡുകൾക്ക് സത്യത്തിന്റെയും നീതിയുടെയും യാത്രയെ തടയാനാവില്ലെന്ന് കെ സുധാകരൻ പറഞ്ഞു. തന്റെ ഫേസ് ബുക്ക് പേജിലൂടെ ആയിരുന്നു കെ സുധാകരൻ തന്റെ പ്രതിഷേധം അറിയിച്ചത്. സംഘർഷഭൂമിയായ ഉത്തർപ്രദേശിലെ സംഭൽ സന്ദർശിക്കാൻ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ എത്തിയ പ്രതിനിധിസംഘത്തെ ഗാസിയാബാദിൽ ജനാധിപത്യ വിരുദ്ധമായി തടഞ്ഞ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കെ സുധാകരൻ കുറിച്ചു.

അതേസമയം ഉത്തര്‍പ്രദേശിലെ സംഭല്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും തന്നെ വിലക്കിയത് അവകാശലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഒരു പ്രതിപക്ഷ നേതാവെന്ന നിലയിലാണ് സംഭൽ സന്ദര്‍ശിക്കാനൊരുങ്ങിയതെന്നും ,അത് തന്റെ ഭരണഘടനാ അവകാശമാണെന്നും രാഹുല്‍ പ്രതികരിച്ചു. പൊലീസ് തടഞ്ഞ ഡൽഹി- യുപി അതിർത്തിയിൽ കാറിന് മുകളില്‍ കയറിയിരുന്ന് ഭരണഘടനയുടെ ചെറുപതിപ്പ് ഉയര്‍ത്തിക്കാട്ടിയാണ് രാഹുൽ ഗാന്ധിഈ കാര്യം മാധ്യമങ്ങളോട് പറഞ്ഞത്,രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും സന്ദർശനത്തിനായി ഉണ്ടായിരുന്നു.

Tags :