For the best experience, open
https://m.abcmalayalamonline.com
on your mobile browser.

വയനാട് പുനരധിവാസത്തിന് കേന്ദ്രം പണം നൽകാത്തതിലുള്ള പ്രതിഷേധം വരുന്ന ദിവസങ്ങളിൽ ഉയരും , എംവി ഗോവിന്ദൻ

02:19 PM Nov 16, 2024 IST | Abc Editor
വയനാട് പുനരധിവാസത്തിന് കേന്ദ്രം പണം നൽകാത്തതിലുള്ള പ്രതിഷേധം വരുന്ന ദിവസങ്ങളിൽ ഉയരും   എംവി ഗോവിന്ദൻ

വയനാട് പുനരധിവാസത്തിന് കേന്ദ്രം പണം നൽകാത്തതിലുള്ള പ്രതിഷേധം വരുന്ന ദിവസങ്ങളിൽ ഉയരും , എംവി ഗോവിന്ദൻ. കേരളത്തിന് അകത്തും ,പുറത്തുമുളള ആളുകൾ സഹായ വാഗ്ധാനങ്ങൾ ചെയ്തിട്ടുണ്ട്. ലോക മാതൃകയിൽ പുനരധിവാസം ചെയ്യും. വയനാട് ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാർ നടപടി കേരളത്തോടുള്ള കേന്ദ്രത്തിന്റെ അമർഷമാണ്. കേരളത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് പുനരധിവാസത്തിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും എം ഗോവിന്ദൻ പറഞ്ഞു.

വയനാട് ദുരന്തത്തെ ഏത് കാറ്റഗറിയിൽ പെടുത്തിയാലും കേരളത്തിന് സഹായം കിട്ടണമെന്നത് കേരളത്തിൻറെ ഒറ്റക്കെട്ടായ ആവശ്യമാണ്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് കേരളത്തിന് കേന്ദ്രം സഹായം നൽകാത്തത്. അതുപോലെ ബിജെപിയെ സഹായിക്കാനുള്ള സമീപനമാണ് യുഡിഎഫിന്റെതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. ലീഗിന്റെയും കോൺഗ്രസിന്റെയും ഭാഷ കേരളത്തിനെതിരെയാണെന്ന് ഗോവിന്ദൻ കുറ്റപ്പെടുത്തി.

Tags :