Film NewsKerala NewsHealthPoliticsSports

ഓട്ടോക്കൂലിയായി അധിക പണം വാങ്ങി; ഓട്ടോ ഡ്രൈവർക്ക് എട്ടിന്റെ പണികൊടുത്തു മന്ത്രി കെ ബി ഗണേഷ് കുമാർ

02:46 PM Nov 29, 2024 IST | Abc Editor

ഓട്ടോ യാത്രക്കാരനോട് ക്കൂലിയായി അധികപണം വാങ്ങിയ ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. പുതുവൈപ്പ് സ്വദേശിയായ ഡ്രൈവര്‍ പ്രജിത്തിനെയാണ് മോട്ടോര്‍ വാഹന വകുപ്പ് വീട്ടിലെത്തി പിടികൂടിയത്.കൂടാതെ വന്‍ തുക പിഴ ഈടാക്കുകയും ചെയ്യ്തു. കഴിഞ്ഞ ദിവസമാണ് സംഭവം അരങ്ങേറിയത്. ഓട്ടോ ഡ്രൈവര്‍ യാത്രക്കാരനോട് യാത്രാക്കൂലി ഇനത്തില്‍ 50 രൂപയാണ് അധികമായി വാങ്ങിയത്. പുതുവൈപ്പ് ബീച്ചില്‍ നിന്നും പാലാരിവട്ടം സംസ്‌കാര ജംഗ്ഷനിലേക്കാണ് പ്രജിത്തിനെ ഓട്ടം വിളിച്ചത്.

പതിമൂന്നര കിലോമീറ്റര്‍ ഓടിയതിന് ഡ്രൈവര്‍ 420 രൂപ ആവശ്യപ്പെട്ടു. യാത്രക്കാരൻ ഇത് ചോദ്യം ചെയ്‌തെങ്കിലും ഡ്രൈവര്‍ 400 രൂപ ഓട്ടോക്കൂലി വാങ്ങി.എന്നാൽ ഇതിന് തുടര്‍ന്ന് യാത്രക്കാരൻ മന്ത്രി കെ ബി ഗണേഷ് കുമാറിന് പരാതി നല്‍കുകയായിരുന്നു. അതിനു ശേഷം എറണാകുളം ആര്‍ ടി ഒ ടി എം ജേഴ്‌സന്റെ നിര്‍ദേശപ്രകാരം അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ എസ് ബിനു ഡ്രൈവറെ വീട്ടിലെത്തി പ്രജിത്തിനെ പിടികൂടുകയായിരുന്നു. ശേഷം 5,500 രൂപ പിഴയും ചുമത്തി. ഓട്ടോയില്‍ നടത്തിയ പരിശോധനയില്‍ അമിത കൂലിക്ക് മാത്രമല്ല, നിയമം ലംഘിച്ച് വണ്ടിയില്‍ രൂപമാറ്റം വരുത്തിയതിന് കൂടിയാണ് പിഴ ഈടാക്കിയത്.

Tags :
auto driverMinister KB Ganesh Kumar
Next Article