For the best experience, open
https://m.abcmalayalamonline.com
on your mobile browser.

'പുഷ്പ 2 ' റിലീസ് തിരക്കിലെ മരണം, നിയമോപദേശം തേടി നടൻ അല്ലു അർജുൻ

11:31 AM Dec 06, 2024 IST | Abc Editor
 പുഷ്പ 2   റിലീസ് തിരക്കിലെ മരണം  നിയമോപദേശം തേടി നടൻ അല്ലു അർജുൻ

'പുഷ്പ 2' റിലീസ് തിരക്കിലെ മരണത്തിൽ നിയമോപദേശം തേടി നടൻ അല്ലു അർജുൻ. മനപൂർവമല്ലാത്ത നരഹത്യക്കാണ് അല്ലു അർജുനെതിരെ കേസെടുത്തിരിക്കുന്നത്.ഭാരതീയ ന്യായസംഹിതയിലെ കരുതിക്കൂട്ടി ദേഹോപദ്രവമേൽപ്പിച്ചെന്ന വകുപ്പും ചുമത്തിയിട്ടുണ്ട്.കൂടാതെ ഈ മരണത്തിൽ മൈത്രി മൂവി മേക്കേഴ്സ് ഖേദം പ്രകടിപ്പിച്ചു. ഇത്തരമൊരു സംഭവം നിർഭാഗ്യകരമെന്ന് സിനിമയുടെ നിർമാതാക്കള്‍ അറിയിച്ചു.മരിച്ച രേവതിയുടെ കുടുംബത്തിന് സാധ്യമായ എന്ത് പിന്തുണയും നൽകുമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം പ്രിയ താരമായാ അല്ലു അർജുന്റെ ഇഷ്ടചിത്രം കാണാനുള്ള തീരുമാനം തന്‍റെ ജീവനാണ് കവരാന്‍ പോകുന്നത് എന്ന് മരിച്ച രേവതിക്ക് അറിയില്ലായിരുന്നു. പുഷ്പ എന്ന ചിത്രത്തിനോടുള്ള ഇഷ്ടം കൊണ്ട് ഒന്‍പത് വയസുള്ള മകന്‍ ശ്രീ തേജിനെ രേവതി വിളിക്കുന്നത് പുഷ്പ എന്നാണ്, ചിത്രത്തിന്റെ പ്രീമിയര്‍ കാണുവാന്‍ അല്ലു അര്‍ജുന്‍ തീയറ്ററിലേക്ക് എത്തിയത് 9.30-യ്ക്ക് ആർടിസി ക്രോസ് റോഡിലേക്ക് അല്ലു അർജുന്റെ വാഹനം എത്തിയപ്പോൾ ആളുകൾ വലിയ രീതിയിൽ തടിച്ചു കൂടിയത്. അതിനിടയില്‍ ശ്രീ തേജും രേവതിയും പെട്ടത്. ശ്രീതേജിനെ തിരക്കില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രേവതി നിലത്ത് വീണത് പിന്നാലെ ഇവരെ ചതച്ചരയ്ക്കുന്ന നിലയില്‍ ജനക്കൂട്ടം അവര്‍ക്ക മുകളിലൂടെ കടന്നുപോയി.

Tags :