Film NewsKerala NewsHealthPoliticsSports

മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പമുള്ള ഫേസ്ബുക്ക് കവർ മാറ്റി പി വി അൻവർ, പകരം പ്രവർത്തകർക്ക് ഒപ്പമുള്ള ചിത്രം

10:55 AM Sep 23, 2024 IST | Swathi S V

മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പമുള്ള ഫേസ്ബുക്ക് കവർ മാറ്റി പി വി അൻവർ, പകരം പ്രവർത്തകർക്ക് ഒപ്പമുള്ള ചിത്രം. അൻവറിനെ തള്ളി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സർക്കാരിനെയും സി.പി.എമ്മിനെയും വെട്ടിലാക്കിയ വെളിപ്പെടുത്തൽ നടത്തിയ പി.വി. അൻവറിനെ ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ ‌മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിക്കൊപ്പമുള്ള ഫേസ്ബുക്ക് കവർ ചിത്രം മാറ്റി പി വി അൻവർ പ്രവർത്തകർക്ക് ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്.

എന്നാൽ സിപിഐഎം പുറത്തിറക്കിയ പ്രസ്താവനക്ക് താഴെ അൻവറിനെ അനുകൂലിച്ചുകൊണ്ട് നിരവധി അനുഭാവികളാണ് രം​ഗത്തെത്തിയത്. പരാതി പാര്‍ട്ടിയും സര്‍ക്കാരും അന്വേഷിക്കുന്ന സാഹചര്യത്തില്‍ പരസ്യപ്രതികരണം ഒഴിവാക്കണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർഥിച്ചു. എന്നാൽ പോലീസിലെ പുഴുക്കുത്തുകൾ ക്കെതിരെ ഇനിയും ശബ്ദമുയർത്തുമെന്നും പിന്നോട്ടില്ലെന്നും അദ്ദേഹം പറയുന്നു.

Tags :
C M Pinarayi VijayanP V Anwar
Next Article