Film NewsKerala NewsHealthPoliticsSports

ഇ പി ജയരാജൻ ഒരു സാധു മനുഷ്യനാണ്, അദ്ദേഹത്തെ പിണറായി ഒതുക്കുന്നത് മരുമകനെ മന്ത്രിയാക്കാൻ വേണ്ടി; ജയരാജനെ അനുകൂലിച്ചുകൊണ്ട് പി വി അൻവർ

12:05 PM Nov 13, 2024 IST | Abc Editor

ഇപ്പോൾ ആത്മകഥാ വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ ഇ പി ജയരാജനെ അനുകൂലിച്ച് പി വി അൻവർ എംഎൽഎ രംഗത്ത്. ഈ വിവാദം വിശ്വാസയോഗ്യമായി തോന്നിയില്ല അൻവർ പറഞ്ഞു. ചേലക്കര തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന ഒരു വലിയ ഗൂഢാലോചനയാണിത്. ഈ തിരഞ്ഞെടുപ്പിൽ അമ്പത് ശതമാനത്തോളം സിപിഐഎം വോട്ട് ചോരും. അതുകൊണ്ട് ജയരാജന്റെ പുസ്തകം ഏൽപ്പിച്ചയാളെ സിപിഐഎം വിലയ്ക്കുവാങ്ങി അൻവറിനെ വർഗീയവാദിയാക്കി ചിത്രീകരിച്ചു, ഇതിന് പി ശശിയുടെയും, മുഹമ്മദ് റിയാസിന്റെയും, പിണറായി വിജയന്റെയും അനുവാദം ഉണ്ടാകും അൻവർ പറയുന്നു.

ഇ പി ജയരാജൻ  ഒരു സാധുമനുഷ്യനാണ് , അദ്ദേഹത്തെ പിണറായി ഒതുക്കുന്നത് മരുമകനെ മുഖ്യമന്ത്രിയാകാനാണ്  പി വി അൻവർ ആരോപിച്ചു. ഇ പി ജയരാജനെ ഒതുക്കുന്നതാണെന്നും അദ്ദേഹം വെറും സാധു മനുഷ്യനാണെന്നും പി വി അൻവർ പറയുന്നു. അതേസമയം വിവാദക്കോളിളക്കത്തിന് പിന്നാലെ ഇ പി ജയരാജന്റെ ആത്മകഥയായ 'കട്ടൻചായയും പരിപ്പുവടയും' ഉടൻ പ്രസിദ്ധീകരിക്കില്ലെന്ന് ഡിസി ബുക്ക്സ്. നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം പ്രസാധനം നീട്ടിവെച്ചതായി ഡി സി ബുക്ക്സ് ഫേസ്ബുക്കിലൂടെ അറിയിച്ചു.ഇ പി ജയരാജന്റെ ആത്മകഥയായ കട്ടൻചായയും പരിപ്പുവടയും എന്ന പുസ്തകത്തിൽ പാർട്ടിക്കെതിരെയും രണ്ടാം പിണറായി സർക്കാരിനെതിരെയും ഉള്ള രൂക്ഷവിമർശനമാണ് ഉള്ളത്.

Tags :
Autobiography'Katanchaya and ParippuvadaEP Jayarajanpv anwar
Next Article