മാത്യു കുഴൽനാടനെ രണ്ടു വാഴക്കുല കൊടുത്തുവിട്ടിട്ടുണ്ടെന്നും, പുഴുങ്ങി തിന്നട്ടെയെന്നും പരിഹസിച്ചു ,പി വി അൻവർ
മാത്യു കുഴൽനാടനെ രണ്ടു വാഴക്കുല കൊടുത്തിവിട്ടിട്ടുണ്ടെന്നും, പുഴുങ്ങി തിന്നട്ടെയെന്നും പരിഹാസവുമായി,എത്തി പി വി അൻവർ. മാത്യു കുഴല്‍നാടനെതിരെ രൂക്ഷപരിഹാസവുമായി പി വി അന്‍വര്‍. ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ മാത്യു കുഴല്‍നാടന്‍ ബന്ധപ്പെട്ടിരുന്നോ എന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് അൻവർ ഇങ്ങനൊരു മറുപടി പരിഹാസമായി നൽകിയത്. താൻ എടുത്ത തീരുമാനത്തിൽ നിന്നും താൻ പിന്നിലോട്ട് പോകില്ലെന്നും അൻവർ പറഞ്ഞു.
പത്ത് വര്‍ഷത്തിനിടെ അഞ്ച് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ടു, തെരഞ്ഞെടുപ്പ് എങ്ങനെ കൊണ്ടുപോകണമെന്നും, ജാനകിയ വിഷയങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും തനിക്കറിയാം ആരും പഠിപ്പിക്കേണ്ട എന്നും അൻവർ വ്യകത്മാക്കി. ഇത് യുഡിഎഫിന്റെ ഉള്‍പ്പെടെ നെക്‌സസിനെതിരായ പോരാട്ടം കൂടിയാണ്. ജനങ്ങള്‍ മുഴുവന്‍ കാത്തിരിക്കുമ്പോള്‍ തനിക്കെങ്ങനെ അതില്‍ നിന്ന് പിന്നോട്ടുപോകാന്‍ കഴിയു൦ എന്നും അൻവർ പറയുന്നു.
അതേസമയം തെരഞ്ഞെടുപ്പില്‍ അന്‍വറുമായുള്ള സഹകരണത്തില്‍ വാതില്‍ കൊട്ടിയടച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണെന്നായിരുന്നു എന്ന് മുൻപ് അൻവർ പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ നല്ല പ്രവര്‍ത്തന പരിചയമുള്ള കെ സുധാകരന് ഡിഎംകെയുമായുള്ള സഹകരണത്തിന് താത്പര്യമുണ്ടായിരുന്നെന്നും അന്‍വര്‍ പ്രതികരിച്ചു.