Film NewsKerala NewsHealthPoliticsSports

വാ പോയ കോടാലിക്ക് എന്തുമാത്രം മൂർച്ച ഉണ്ടാകുമെന്ന് അന്നറിയാം; വാ പോയ കോടാലി എന്ന മുഖ്യ മന്ത്രിയുടെ പ്രസ്‌താവനയിൽ പ്രതികരണവുമായി പി വി അൻവർ

12:02 PM Nov 11, 2024 IST | Abc Editor

വാ പോയ കോടാലി പോലെയാണ് അന്‍വര്‍ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി എത്തി അന്‍വര്‍. തന്നെ വാ പോയ കോടാലി എന്ന് പറയുമ്പോള്‍ അദ്ദേഹം ശരിക്കും തലയില്ലാത്ത തെങ്ങായി മാറിയിട്ടുണ്ട്. എന്നാൽ ആ വസ്തുത മുഖ്യമന്ത്രിക്ക് മനസിലായിട്ടില്ലെന്നും അത് അദ്ദേഹത്തോട് അടുപ്പമുള്ള ആരെങ്കിലും പറഞ്ഞു കൊടുക്കണമെന്നും അന്‍വര്‍ പറഞ്ഞു. വാ പോയ കോടാലിക്ക് എത്രത്തോളം മൂര്‍ച്ചയുണ്ടെന്ന് 23ാം തിയതി അറിയാമെന്നും അൻവർ വ്യക്തമാക്കി.

അതുപോലെ ഇവിടുത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ 50 ശതമാനം വോട്ട് പിണറായിക്കെതിരെ എന്‍കെ സുധീറിന്റെ ഓട്ടോറിക്ഷ ചിഹ്നത്തില്‍ വീഴാന്‍ പോവുകയാണ് എന്നും അൻവർ പറയുന്നു. അതുപോലെ ഈ തെരഞ്ഞെടുപ്പ് പിണറായിക്കെതിരെയുള്ള വോട്ടണാണെന്നും, ഈ കുടുംബാധിപത്യം ഞങ്ങള്‍ ഇവിടെ അനുവദിക്കില്ലെന്നും അൻവർ കൂട്ടിച്ചേർത്തു. എത്രയോ നേതാക്കന്‍മാര്‍ ഉണ്ടായിട്ടും മരുമകനാണല്ലോ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്. മരുമകനാണ് അടുത്ത മുഖ്യമന്ത്രി. പാര്‍ട്ടിയുടെ ഉന്നതരായ നേതാക്കന്‍മാരെ മുഴുവന്‍ ചവിട്ടി നിര്‍ത്തിക്കൊണ്ട് എങ്ങനെയാണ് ഒരു മരുമകന്റെ കൈയിലേക്ക് ഇതൊക്കെ വരുന്നത്. എവിടെ കെ രാധാകൃഷ്ണന്‍, ആര്‍ ബിന്ദു എവിടെ,അവരെ കണ്ടോ ആരെങ്കിലും ,അപ്പോ എല്ലാം ഈ മരുമകനെ ഏല്‍പ്പിക്കുകയാണെന്ന് വ്യക്തമല്ലേ? . എന്തിനാണ് ഈ വായില്ലാത്ത കോടാലിയെ ഇങ്ങനെ ഭയപ്പെടുത്തുന്നതെന്നും അൻവർ പറയുന്നു

Tags :
Chief Minister Pinarayi Vijayanpv anwar
Next Article