നിലവിലെ ഡിജിപിയുടെ യൂണിഫോമിന് പകരം ആർ എസ് എസിന്റെ യൂണിഫോം നൽകുക; എഡിജിപി അജിത് കുമാറിനെ ഡിജിപി ആക്കാനുള്ള സർക്കാർ തീരുമാനത്തെ പരിഹസിച്ചു പി വി അൻവർ
11:42 AM Dec 19, 2024 IST | Abc Editor
എഡിജിപി അജിത് കുമാറിനെ ഡിജിപി ആക്കാനുള്ള സർക്കാർ തീരുമാനത്തെ പരിഹസിച്ചു പി വി അൻവർ, എഡിജിപി അജിത്കുമാർ ഡിജിപി കസേരയിൽ വരുമ്പോൾ യൂണിഫോമിന് മാറ്റം വരുത്തണം അൻവർ പറഞ്ഞു. ഡിജിപിയുടെ യൂണിഫോമിന് പകരം കാക്കി ട്രൗസറും ദണ്ഡും കൊടുക്കണം,അതായത് ആർഎസ്എസിന്റെ യൂണിഫോം നൽകണ൦ പരിഹസിച്ചുകൊണ്ട് അൻവർ പറഞ്ഞു. എ ഡിജിപി അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിക്കൊണ്ടുള്ള സർക്കാർ തീരുമാന൦ ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് നടപ്പിലായത്.
ഐ.പി.എസ്. സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചുകൊണ്ടായിരുന്നു ഇത്. കേരളത്തിൽ ഇത്രയും ക്രിമിനൽ സ്വഭാവമുള്ള ഒരു വ്യക്തി ഒരുകാലത്തും പോലീസിന്റെ ഉന്നതങ്ങളിൽ ഇരുന്നിട്ടില്ല എന്നാണ് പൊതുവെ അഭിപ്രായങ്ങൾ. അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് പ്രമോഷൻ നൽകി കൊണ്ടുള്ള സർക്കാരിന്റെ ഈ തീരുമാനം.