For the best experience, open
https://m.abcmalayalamonline.com
on your mobile browser.

താൻ ഉന്നയിച്ച ആരോപണത്തിൽ ഒന്നും കൃത്യമായ അന്വേഷണമില്ലെന്ന് പി വി അൻവർ, അന്വേഷണം ഒരു പ്രഹസനം മാത്രമെന്ന് അൻവർ

12:12 PM Nov 16, 2024 IST | Abc Editor
താൻ ഉന്നയിച്ച ആരോപണത്തിൽ ഒന്നും കൃത്യമായ അന്വേഷണമില്ലെന്ന് പി വി അൻവർ  അന്വേഷണം  ഒരു പ്രഹസനം മാത്രമെന്ന് അൻവർ

താൻ ഉന്നയിച്ച ആരോപണത്തിൽ ഒന്നും കൃത്യമായ അന്വേഷണമില്ലെന്ന് പി വി അൻവർ എം എൽ എ , താൻ ഉന്നയിച്ച സ്വർണക്കടത്തിലെ അന്വേഷണം വെറും പ്രഹസനം മാത്രമാണ് . അതേസമയം പാലക്കാട് കോൺഗ്രസ്സിൽ തമ്മിലടിയാണ് , കോൺഗ്രസിൽ പ്രവർത്തനങ്ങൾ നടക്കുന്നില്ല പി വി അൻവർ പറഞ്ഞു. അവിടുത്തെ അവസ്ഥ വളരെ പരിതാപകരമാണ്. ഡിഎംകെ കോൺഗ്രസിന് പിന്തുണ നൽകിയതാണ്. ഡിഎംകെ പ്രവർത്തകർ തങ്ങളാൽ കഴിയുംവിധം അവിടെ പ്രവർത്തിക്കുന്നുണ്ടന്നും അൻവർ പറഞ്ഞു.

കോൺഗ്രസ്സ് അവിടെ പതിനാറ് തട്ടിലാണ്. കോൺഗ്രസുകാരെ തമ്മിൽ ഒരുമിപ്പിച്ച് നിർത്താൻ നേതൃത്വത്തിന് ആയിട്ടില്ല, അതേസമയം വയനാട്ടിലെ അവസ്ഥ നോക്കിയാൽ വോട്ടിംഗ് ശതമാനം കുറഞ്ഞതിന് കാരണമെന്താണ്ന്ന് അൻവർ ചോദിക്കുന്നു , കൂടാതെ ആരാണ് അതിന് ഉത്തരവാദി. 64 ശതമാനത്തിലേക്ക് വയനാട് പോലെ ഒരു പാർലമെന്റ് മണ്ഡലത്തിൽ വോട്ട് കുറയണമെങ്കിൽ അത് കോൺഗ്രസ് ലീഡർഷിപ്പിന്റെ നിരുത്തരവാദിപരമായ ഇടപെടലിന്റെ ഭാഗമായിട്ടല്ലേ എന്നും അദ്ദേഹം പറയുന്നു.

Tags :