Film NewsKerala NewsHealthPoliticsSports

ചേലക്കര തിരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നേറ്റമുണ്ടാക്കുമെന്ന് പി വി അന്‍വര്‍

09:54 AM Nov 14, 2024 IST | ABC Editor

ചേലക്കരയില്‍ ഡിഎംകെ മുന്നേറ്റമുണ്ടാക്കുമെന്ന് പി വി അന്‍വര്‍. പിണറായിസത്തിനും പൊളിറ്റിക്കല്‍ നെക്‌സസിനുമെതിരെ ജനം വിധിയെഴുതിയെന്നും വയനാട്ടില്‍ പോളിങ് കുറഞ്ഞത് പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം കുറയ്ക്കുമെന്നും പി വി അന്‍വര്‍ വ്യക്തമാക്കി33 ദിവസം മാത്രം പ്രായമുള്ള സോഷ്യല്‍ സംഘടനയാണ് മത്സരിച്ചതെന്നും ഈ സംഘടനയ്ക്ക് പിണറായിസത്തിനും പൊളിറ്റിക്കല്‍ നെക്‌സസിനും എതിരെ എന്ത് ചെയ്യാന്‍ പറ്റുമെന്ന് പെട്ടി തുറക്കുന്ന ദിവസം മനസിലാകുമെന്നും അന്‍വര്‍ പറഞ്ഞു.

ജനങ്ങളുടെ മനസ്സ് തങ്ങള്‍ക്കൊപ്പമെന്ന് പറഞ്ഞ അന്‍വര്‍ പിണറായിസത്തിനും പൊളിറ്റിക്കല്‍ നെക്‌സസിനുമെതിരെ ജനം വിധി എഴുതിയെന്നും വ്യക്തമാക്കിവയനാട്ടില്‍ പോളിംഗ് കുറഞ്ഞത് പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം കുറക്കുമെന്ന് അന്‍വര്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നിരുത്തരവാദിത്തത്തോടെ കൈകാര്യം ചെയ്തു. ഇക്കാര്യം കെപിസിസി പ്രസിഡന്റിനോട് സൂചിപ്പിച്ചിരുന്നെങ്കിലും മാറ്റമുണ്ടായില്ല. വയനാട് ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മടുപ്പുണ്ട്. മടുപ്പ് മാറ്റുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടു – അന്‍വര്‍ ചൂണ്ടിക്കാട്ടി.

Tags :
chelakkaraElection
Next Article