പി വി അൻവർ ഇനിയും യു ഡി എഫിലേക്ക്, കെ സുധാകരനുമായി ചർച്ച നടത്തി
പി വി അൻവർ , കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി ചർച്ച നടത്തി. കഴിഞ്ഞ ദിവസം മുസ്ലിം ലീഗുമായി ചർച്ച നടത്തിയ ശേഷമാണ് ഇങ്ങനൊരു കൂടിക്കാഴ്ച. മുസ്ലിം ലീഗുമായി ചർച്ച നടത്തിയത് മുന്നണി പ്രവേശം സംബന്ധിച്ച്. മറ്റു പാർട്ടികളിലെ അതൃപ്തരെയും കൂടെനിർത്താൻ നീക്കം. തൃണമൂൽ കോൺഗ്രസുമായി സമാജ്‌വാദി പാർട്ടിയുമായും പി വി അൻവർ ചർച്ച നടത്തി.കഴിഞ്ഞ ദിവസം ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുള്‍ വഹാബ് എന്നിവരുമായും തൃണമൂല്‍ എംപിമാരുമായും പി.വി. അന്‍വര്‍ ചര്‍ച്ച നടത്തി.
രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള അൻവറിന്റെ ഈ കൂടിക്കാഴ്ച വിവിധ ജില്ലകളില്‍ സംഘടന ശക്തിപ്പെടുത്താനുള്ള യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത ശേഷമാണ്. എന്നാൽ അൻവർ ഇടതുമുന്നണി വിട്ടശേഷം തമിഴ്നാട്ടിലെ ഡി.എം.കെ. എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അനുകൂല നിലപാട് എടുക്കാത്തതിനാല്‍ ആ ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നില്ല,