For the best experience, open
https://m.abcmalayalamonline.com
on your mobile browser.

സിപിഎം വിട്ട പി വി അൻവർ ഇനിയും കോൺഗ്രസിലേക്ക്, കോൺഗ്രസ് ദേശീയ നേതൃത്വവുമായി അൻവർ ചർച്ച നടത്തിയെന്ന് സൂചന

12:04 PM Dec 14, 2024 IST | Abc Editor
സിപിഎം വിട്ട പി വി അൻവർ ഇനിയും കോൺഗ്രസിലേക്ക്  കോൺഗ്രസ് ദേശീയ നേതൃത്വവുമായി അൻവർ ചർച്ച  നടത്തിയെന്ന് സൂചന

സിപിഎം വിട്ട പി വി അൻവർ ഇനിയും കോൺഗ്രസിലേക്ക്,ഡൽഹിയിൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായി അൻവർ ചർച്ച നടത്തിയെന്നാണ് സൂചനകൾ.കോൺഗ്രസ് നേതാവ് കെസി വേണുഗോപാലുമായി അൻവർ കൂടിക്കാഴ്ച നടത്തിയെന്ന്, മലപ്പുറത്തെ മുതിർന്ന കോൺഗ്രസ് നേതാവ് തങ്ങളോട് പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം വയനാട് ഉപതിരഞ്ഞെടുപ്പിൽ ചേലക്കരയിൽ സ്ഥാനാർഥിയെ നിർത്തിയ അൻവർ പാലക്കാടും വയനാടും യുഡിഎഫിനെ പിന്തുണച്ചിരുന്നു.

തന്റെ പഴയ പാർട്ടിയിലേക്ക് ചേക്കേറാനാണ് അൻവർ ശ്രമിക്കുന്നത്, അതും നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപേ തന്നെ. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പിന്തുണയോടെയാണ് അൻവറിന്റെ നീക്കം. ഡിഎംകെ തള്ളിയതോടെ അൻവർ തൃണമൂൽ കോൺഗ്രസുമായും ,എസ്പിയുമായും ചർച്ച നടത്തിയിരുന്നു.അൻവറിന്റെ കോൺഗ്രസിലേക്കുള്ള വരവിനെ എതിർക്കുന്ന സമീപനമാണ് ഇതുവരെ പ്രതിപക്ഷ നേതാവ് വിഡി സതീശനുണ്ടായിരുന്നത്.എന്നാൽ മുൻപ് തന്നെ അൻവർ കെ സുധാകരനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

Tags :