എന്തിനാണ് പിണറായി ഭയക്കുന്നത്; പൊലീസ് വിലക്ക് ലംഘിച്ച് പി വി അന്‍വറിന്റെ വാര്‍ത്താ സമ്മേളനവും നാടകീയ രംഗങ്ങളും, സംഭവത്തിൽ അൻവറിനെതിരെ നടപടി
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ പൊലീസ് വിലക്ക് ലംഘിച്ച് പി വി അന്‍വര്‍ എംഎല്‍എയുടെ വാര്‍ത്താ സമ്മേളനവും നാടകീയ രംഗങ്ങളും. ഈ സംഭവം ഇപ്പോൾ വിവാദത്തിലേക്ക്.താന്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞാണ് നിശബ്ദ പ്രചാരണ ദിനത്തില്‍ പി വി അന്‍വര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വാര്‍ത്താസമ്മേളനം നടത്തിയെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വേദിയില്‍ വെച്ച് അന്‍വറിന് നോട്ടീസ് നല്‍കുകയും ചെയ്തതോടെ നാടകീയ രംഗങ്ങളാണ് ചേലക്കരയില്‍ അരങ്ങേറിയത്.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത് ഈ സംഭവത്തിൽ അൻവറിനെതിരെ നടപടി ഉണ്ടാകുമെന്നാണ്. എന്തിനാണ് പിണറായി ഭയക്കുന്നതെന്നാണ് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളോട് പറയാനുള്ള കാര്യങ്ങളുണ്ട് , ഇന്ന് പ്രചരണം നടത്തരുതെന്ന് ചട്ടം പറയുന്നില്ലെന്നും അന്‍വര്‍ പറയുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രി പിണറായിക്കു വേണ്ടിയാണ് പൊലീസ് തന്റെ വാര്‍ത്താ സമ്മേളനം മുടക്കുന്നത് എന്ന് അന്‍വറിന്റെ ആക്ഷേപം.
ചെറുതുരുത്തിയില്‍ നിന്ന് ലഭിച്ച പണം ആരുടേതാണ്? ആര്‍ക്കായിരുന്നു അവിടെ ചുമതല? ആരാണ് അവിടെ ക്യാമ്പ് ചെയ്യുന്നത്? മരുമോനായിരുന്നില്ലേ ചുമതല? അവിടെ നിന്നല്ലേ പണം മുഴുവന്‍ ഒഴുകുന്നത്. കോളനികളില്‍ ഇടതുമുന്നണി പണം വിതരണം ചെയ്യുന്നു. തിരഞ്ഞെടുപ്പ് സ്ലിപ് കവറിലാക്കി നല്‍കുന്നു. കവറില്‍ പണം കൂടി വെച്ചാണ് കോളനികളില്‍ സ്ലിപ് നല്‍കുന്നത് എന്നുമായിരുന്നു അൻവറിന്റെ ആരോപണം