Film NewsKerala NewsHealthPoliticsSports

രാഹുൽ ഗാന്ധി സംവരണം ഇല്ലാതാക്കുന്നു എന്നാൽ മോദിയാണ് സംവരണം നൽകുന്നത് ; വിമർശനവുമായി , ദേവേന്ദ്ര  ഫഡ്‌നാവിസ് 

11:29 AM Nov 14, 2024 IST | Abc Editor

സംവരണവിഷയത്തിൽ രാഹുൽ ഗാന്ധിയെ വിമർശിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. രാഹുൽ ഗാന്ധി സംവരണം ഇല്ലാതെയാക്കുന്നുവെന്നും മോദിയാണ് സംവരണം നൽകുന്നതെന്നും ഫഡ്‌നാവിസ് വിമർശിച്ചു. അതുപോലെ മഹാരാഷ്ട്രയില്‍ മഹായുതി സഖ്യം അധികാരത്തില്‍ വരുമെന്നും, കൃത്യമായ ഭൂരിപക്ഷം മഹായുതി സഖ്യം നേടുമെന്നും ഫഡ്നാവിസ് പറയുന്നു, അതേസമയം കഴിഞ്ഞ ദിവസം അമിത് ഷാ സോണിയ ഗാന്ധിയേയും, രാഹുല്‍ ഗാന്ധിയേയും പരിഹസിച്ച് രംഗത്ത് എത്തിയിരുന്നു.

മഹാരാഷ്ട്രയില്‍ 'രാഹുല്‍ ഫ്ലൈറ്റ്' 21-ാം തവണ തകരാന്‍ പോകുകയാണെന്നാണ്  അമിത് ഷാ പരിഹസിച്ചുകൊണ്ട് പറഞ്ഞത്. ഇന്ദിരാഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് മടങ്ങി വന്നാലും ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ലെന്നും അദ്ദേഹം പറയുന്നു. ആര്‍ട്ടിക്കിള്‍ 370, മുസ്‌ലിം സംവരണം, രാമക്ഷേത്രം എന്നിവയില്‍ കോണ്‍ഗ്രസ് നിലപാടിനെ അമിത് ഷാ കടന്നാക്രമിച്ചു. രാഹുല്‍ ഗാന്ധിയുടെ നാല് തലമുറകള്‍ ആവശ്യപ്പെട്ടാലും ന്യൂനപക്ഷ സമുദായത്തിന് സംവരണം നല്‍കില്ലെന്നും അമിത് ഷാ പറഞ്ഞു.

Tags :
Devendra FadnavisNarendra ModiRahul Gandhi
Next Article