Film NewsKerala NewsHealthPoliticsSports

വായനാട്ടുകാരെ പ്രിയങ്ക തന്റെ കുടുംബമായി കാണുന്നു; കുടുംബത്തിന് വേണ്ടി എന്തും സഹിക്കുന്നവളാണ് പ്രിയങ്ക, പൂർണ്ണ പിന്തുണ ഉണ്ടാകണം, രാഹുൽ ഗാന്ധി 

02:03 PM Oct 23, 2024 IST | suji S

വയനാടിന്‍റെ ഔദ്യോഗിക പ്രതിനിധിയായി സഹോദരിയും അനൗദ്യോഗിക പ്രതിനിധിയായി താനും ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി. വായനാട്ടുകാർ പ്രിയങ്ക ഗാന്ധിയെ കൂടെ നിര്‍ത്തുമെന്ന് തനിക്ക് ഉറപ്പുണ്ട്. ഇവിടെ എനിക്ക് നൽകിയ സ്നേഹം പ്രിയങ്കയ്ക്കും നല്‍കണം. വയനാട്ടുകാരെ ഞാൻ എന്‍റെ സഹോദരിയെ ഏല്‍പ്പിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.വയനാട്ടുകാരെ പ്രിയങ്ക കുടുംബമായി കാണുന്നു. തന്‍റെ അച്ഛൻ മരിച്ചപ്പോള്‍ അമ്മയെ നോക്കിയത് പ്രിയങ്കയാണ്.

കുടുംബത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കുന്നയാളാണ് പ്രിയങ്ക . കൂട്ടുകാര്‍ക്ക് എന്ത് പ്രശ്നമുണ്ടായാലും ചെറുപ്പം മുതലെ അവര്‍ക്കൊപ്പം നില്‍ക്കുന്നയാളാണ് പ്രിയങ്ക.വയനാട്ടുകാരു‍ടെ എന്ത് പ്രശ്നത്തിലും പ്രിയങ്ക കൂടെയുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. വയനാട്ടിലെ ജനങ്ങളുടെ പൂര്‍ണ പിന്തുണ എന്റെ സഹോദരിപ്രിയങ്കക്ക് ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.എന്‍റെ കൈയിൽ ഉള്ള രാഖി പ്രിയങ്ക കെട്ടിയതാണ്. ഇത് പൊട്ടുന്നത് വരെ അഴിച്ചു മാറ്റില്ല. അതുപോലെ അറ്റുപോകാത്ത ബന്ധം പോലെ തന്‍റെ സഹോദരിയെ വയനാട്ടിലെ പ്രിയപ്പെട്ടവര്‍ നോക്കണമെന്നും കൂടെയുണ്ടാകണമെന്നുമാണ് താൻ ആഗ്രഹിക്കുന്നത്, നിങ്ങൾ പ്രിയങ്കക്കൊപ്പം ഉണ്ടകുമെന്ന് എനിക്കുറപ്പുണ്ട് രാഹുൽ ഗാന്ധി പറയുന്നു.

Tags :
priyanka GandhiRahul GandhiWayanad Election
Next Article