പക്വത ഇല്ലായ്‌മ ഒരിക്കൽ കൂടി രാഹുൽ ഗാന്ധി കാണിച്ചു തന്നു; ജനാധിപത്യവിരുദ്ധമായ രീതിയിൽ ആക്രമണം നടത്തിയ രാഹുലും സംഘവും രാജ്യത്തിനോട് മാപ്പ് പറയണം, കെ സുരേന്ദ്രൻ
പാർലമെന്റിൽ ജനാധിപത്യവിരുദ്ധമായ രീതിയിൽ ആക്രമണം നടത്തിയ രാഹുലും സംഘവും രാജ്യത്തിനോട് മാപ്പ് പറയണമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയുടെ സീനിയര്‍ എംപിമാരെ വരെ അതിക്രൂരമായ രീതിയിലാണ് രാഹുല്‍ ഗാന്ധിയും സംഘവും നേരിട്ടത്. വനിതാ എംപിക്കു വരെ വളരെ മോശം അനുഭവമാണ് രാഹുലില്‍ നിന്നുണ്ടായത്. പാര്‍ലമെന്റില്‍ ജനാധിപത്യ രീതിയില്‍ സംവദിക്കുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസുകാര്‍ കായികമായ രീതിയിലാണ് എതിരാളികളെ കീഴടക്കാന്‍ ശ്രമിച്ചത്,ഈ കാഴ്ച്ചയാണ് കഴിഞ്ഞദിവസം രാജ്യം കണ്ടത്കെ സുരേന്ദ്രൻ പറഞ്ഞു.
രാജ്യത്തെ മാത്രമല്ല തന്റെ സ്ഥാനത്തിന് നിരക്കാത്ത പ്രവൃത്തിയാണ് രാഹുല്‍ ഗാന്ധിയില്‍ നിന്നും ഉണ്ടായത്. തനിക്ക് പക്വത വന്നിട്ടില്ലെന്ന് അദ്ദേഹം ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഇന്നത്തെ സംഭവങ്ങള്‍. നാലാംകിട കെ എസ് യുകാരന്റെ പെരുമാറ്റമാണ് പ്രതിപക്ഷ നേതാവില്‍ നിന്നും ഉണ്ടായത്. എംപിമാരെ അക്രമിച്ചതിനു ശേഷവും രാഹുല്‍ ഗാന്ധിയുടെ പ്രതികരണം അങ്ങേയറ്റം നിന്ദ്യമായ രീതിയിലായിരുന്നു. മൂന്നാം വട്ടവും ജനങ്ങള്‍ പ്രതിപക്ഷത്തിരുത്തിയതിന്റെ ചൊരുക്കാണ് രാഹുല്‍ഗാന്ധി പാര്‍ലമെന്റിനോട് കാണിക്കുന്നത് ബി ജെ പി അധ്യക്ഷൻ പറയുന്നു.