Film NewsKerala NewsHealthPoliticsSports

'ഐ ലവ് വയനാട്'  ടീ ഷർട്ട് ധരിച്ചുകൊണ്ട് രാഹുൽ ഗാന്ധി;കൊട്ടിക്കലാശത്തിലേക്ക് വയനാടും ചേലക്കരയും 

03:43 PM Nov 11, 2024 IST | Abc Editor

വയനാട് ഉപതിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം തീരാൻ ഇനിയും മണിക്കൂറുകള്‍ മാത്രം, വയനാട്ടിൽ രാഹുൽ ഗാന്ധി പങ്കെടുത്ത റോഡ് ഷോയിൽ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തിരുന്നത്. ‘ഐ ലവ് വയനാട്’ എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് രാഹുൽ ഗാന്ധി ബത്തേരിയിലെ റോഡ് ഷോയിൽ പങ്കെടുത്തത്. റോഡ് ഷോയിൽ കോണ്‍ഗ്രസിന്‍റെയും ലീഗിന്‍റെയും മറ്റു യു‍ഡിഎഫ് ഘടകകക്ഷികളുടെയും പതാകകളുമായാണ് പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നത്.കൂടാതെ ഇവിടെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി സത്യൻ മോകേരിയും ,എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസും അവസാനവട്ട പ്രചാരണവുമായി മണ്ഡലത്തിൽ സജീവമായി തുടരുകയാണ്.

എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി കൽപ്പറ്റയിലെ കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് കല്‍പ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലും പങ്കെടുക്കും. ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപിന്‍റെ റോഡ് ഷോയിൽ കെ രാധാകൃഷ്ണൻ എംപിയും പങ്കെടുത്തു. യുഡ‍ിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് തികഞ്ഞ വിജയ പ്രതീക്ഷയിലാണ് നിൽക്കുന്നത്.

Tags :
Rahul Gandhi wearing 'I Love Wayanad' t-shirt
Next Article