Film NewsKerala NewsHealthPoliticsSports

നാളെ രാഹുൽ ഗാന്ധി സംഭൽ സന്ദർശിക്കും, ഉത്തർപ്രദേശിലെ കോൺഗ്രസ് എം പി മാർക്കൊപ്പമാണ് സന്ദർശനം

04:59 PM Dec 03, 2024 IST | Abc Editor

മുസ്ലിം പള്ളിയിൽ സർവ്വേയ്ക്ക് അനുമതി നൽകിയതിനെ തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ട സംഭൽ സന്ദർശിക്കാൻ ലോക് സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉത്തർ പ്രദേശിലെ കോൺഗ്രസ് എംപിമാർക്കൊപ്പമാണ് നാളെ രാഹുൽ ഗാന്ധി സംഭൽ സന്ദർശിക്കുന്നത്. രാഹുൽ ഗാന്ധിക്കൊപ്പം സഹോദരി പ്രിയങ്ക ഗാന്ധിയും ഉണ്ടാകുമെന്നാണ് സൂചന. നാളെ ഉച്ചക്ക് 1 മണിയോടെയാണ് സന്ദർശന യാത്ര ആരംഭിക്കുന്നത്. ഏകദേശം രണ്ട് മണിയോടെ സംഘം സംഭലിൽ എത്തും എന്നാണ് സൂചനകൾ.

അതേസമയം ഈ പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ, രാഹുലിനെ തടഞ്ഞേക്കാനും സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ട്, കഴിഞ്ഞ ദിവസം സംഭൽ സന്ദർശിക്കാൻ എത്തിയ കോൺഗ്രസ് നേതാക്കളെ യു പി പോലീസ് തടഞ്ഞിരുന്നു. അതിനെ തുടർന്ന് സംഘര്ഷവും ഉണ്ടായി, അതുപോലെ പാർലമെന്റിൽ അദാനി വിഷയത്തിന് പകരം സംഭൽ ആയുധമാക്കിയിരിക്കുകയാണ് ഇപ്പോൾ പ്രതിപക്ഷം. ഇന്ത്യ മുന്നണി ഇന്ന് ഇരു സഭകളിലും സംഭൽ വിഷയം ഉന്നയിച്ച് പ്രതിഷേധിച്ചു. എന്നാൽ സംഭലിലേത് വീഴ്ചയല്ല എന്നും അത് ഗൂഢാലോചനയാണെന്നും സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

 

Tags :
Congress MP from Uttar PradeshRahul Gandhi will visit Sambhal tomorrow
Next Article