For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഹോട്ടലിലെ കള്ളപ്പണ ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദങ്ങൾ പൊളിയുന്നു

01:04 PM Nov 08, 2024 IST | ABC Editor
ഹോട്ടലിലെ കള്ളപ്പണ ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദങ്ങൾ പൊളിയുന്നു

കെ.പി.എം. ഹോട്ടലിലെ കള്ളപ്പണ ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദങ്ങൾ പൊളിയുന്ന തരത്തിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സംഭവ ദിവസം പാലക്കാട് കെ.പി .എം ഹോട്ടലിൽ നിന്ന് രാഹുൽ മാങ്കൂട്ടം പുറത്തുപോയത് മറ്റൊരു വാഹനത്തിൽ ആണെന്ന ദൃശ്യങ്ങൾ ആണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരിക്കുന്നത്.ട്രോളി ബാഗ് കയറ്റിയ വാഹനത്തിൽ രാഹുൽ കയറിയിട്ടില്ല എന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ് .

ഇന്നലെ പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പ് യു ഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശചിരുന്നു .ഇന്നലെ രാവിലെ 6 മണിക്ക് മര്‍കസില്‍ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. തിരഞ്ഞെടുപ്പിന് മുമ്പായി അനുഗ്രഹം വാങ്ങാന്‍ എത്തിയതാണെന്നും എല്ലാവര്‍ക്കും ഇടമുള്ള കേന്ദ്രമാണ് മര്‍കസ് എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍, അബ്ദു റഹ്മാന്‍ എടക്കുനി, അബ്ദുല്‍ ജബ്ബാര്‍ നരിക്കുനി എന്നിവര്‍ സന്നിഹിതരായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പാലക്കാട്ടെ ഇടതുപക്ഷ സ്ഥാനാര്‍ഥി ഡോ. പി സരിനും കാന്തപുരത്തെ സന്ദര്‍ശിച്ചിരുന്നു

Tags :