Film NewsKerala NewsHealthPoliticsSports

രാഹുൽ മാങ്കൂട്ടത്തിന് ഇനിയും ഓവർ ടൈം പണിയെടുക്കേണ്ടി വരും; എ കെ ആന്റണി

04:20 PM Dec 04, 2024 IST | Abc Editor

രാഹുൽ മാങ്കൂട്ടത്തിന് ഇനിയും ഓവർ ടൈം പണിയെടുക്കേണ്ടി വരും, മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി.എം എൽ എ ആയ രാഹുലിന്റെ സത്യ പ്രതിജ്ഞക്ക് ശേഷമാണ് ആന്റണി മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്. പാലക്കാട്ടെ വിജയം രാഹുലിന്റേതും, ഷാഫിയുടേയും ,ശ്രീകണ്ഠൻ്റേയും ഉത്തരവാദിത്തം കൂട്ടുകയാണ്. മുന്നില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ആണെന്നും എ കെ ആന്റണി പറഞ്ഞു. നമ്മൾ അന്ന് പറഞ്ഞില്ലേ രാഹുൽ വരുമെന്ന്, ആന്റണി പറഞ്ഞു.

അതുപോലെ നമ്മളുടെ വോട്ട് കൂടുമെന്നും, ബി ജെ പി യുടെ വോട്ട് താഴോട്ട് പോകുമെന്നും ആന്റണി പറയുന്നു. ഇവര്‍ എന്നെ തോല്‍പ്പിച്ചു കളഞ്ഞു. നാലിരട്ടി വോട്ട് നേടി. ചരിത്രവിജയമാണ്. ഈ വിജയം രാഹുലിന്റേതും ഷാഫിയുടേയും ശ്രീകണ്ഠന്റേയും ഉത്തരവാദിത്തം കൂട്ടുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് വരികയാണ്. രാഹുല്‍ ഓവര്‍ടൈം പണിയെടുക്കേണ്ടി വരും. രാഹുല്‍ ഇനി ജനങ്ങള്‍ക്കൊപ്പമാണ് എ കെ ആന്റണി പറഞ്ഞു. കൂടാതെ കോണ്‍ഗ്രസിന് മുഖ്യമന്ത്രിയെ ഉണ്ടാക്കാനുള്ള ശ്രമം ശക്തിപ്പെടുത്തണം'ഇനിയും നിയമസഭാ തിരഞ്ഞെടുപ്പും ശ്രദ്ധിക്കണമെന്നും ആന്റണി പറഞ്ഞു.

Tags :
AK AntonyRahulMankootathil
Next Article