ചേലക്കര ,പാലക്കാട് നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ച രാഹുൽ മാങ്കൂട്ടവും, യുആർ പ്രദീപും എംഎൽഎ മാരായി സത്യപ്രതിജ്ഞ ചെയ്തു.
ഉപതിരഞ്ഞെടുപ്പിൽ പാലക്കാട്, ചേലക്കര നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലും , യുആർ പ്രദീപും എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ വെച്ചാണ് ചടങ്ങ് നടന്നത്. വേദിയിൽ മുഖ്യമന്ത്രിയും, സ്പീക്കറും പ്രതിപക്ഷനേതാവും സന്നദ്ധരായിരുന്നു. ആദ്യമായാണ് രാഹുൽ മാങ്കൂട്ടം നിയമസഭയിൽ എത്തുന്നത്. എന്നാൽ യു ആർ പ്രദീപിന്റെ വരവ് നിയമസഭയിൽ രണ്ടാം ഊഴമാണ്.
സഗൗരവമാണ് യുആർ പ്രദീപ് പ്രതിജ്ഞയെടുത്തത്. ദൈവനാമത്തിലായിരുന്നു രാഹുലിന്റെ സത്യപ്രതിജ്ഞ. യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 ഭൂരിപക്ഷത്തിലാണ് എൻഡിഎ സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാറിനെ പരാജയപ്പെടുത്തിയത്.ചേലക്കരയിൽ എൽ ഡി എഫ് സ്ഥാനാർഥി യു ആർ പ്രദീപ് 12 ,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം കൈവരിച്ചത്. രാഹുലിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കാനാണ് യൂത്ത് കോൺഗ്രസ് ഒരുങ്ങുന്നത്.