Film NewsKerala NewsHealthPoliticsSports

കുറുവ സംഘവുമായി തനിക്ക് ബന്ധമില്ല, ബന്ധമുള്ളവർ ആ രീതിയിൽ അന്വേഷിക്കുക; ട്രോളി കള്ളപ്പണം ആരോപണം ആവർത്തിച്ച സി പി ഐ എമ്മിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടം

03:31 PM Dec 03, 2024 IST | Abc Editor

നീല ട്രോളി കള്ളപ്പണ ആരോപണങ്ങള്‍ ആവര്‍ത്തിച്ച സിപിഐഎമ്മിന് മറുപടിയുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. കുറുവ സംഘവുമായി തനിക്ക് ബന്ധമില്ല. ബന്ധമുള്ളവര്‍ ആ രീതിയില്‍ അന്വേഷിക്കട്ടെ. എന്നാൽ ട്രോളി ബാഗ് കേസില്‍ നുണപരിശോധനക്ക് വരെ താൻ തയാറെന്ന് രാഹുൽ. സിപിഐഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം പാര്‍ട്ടി നേതാക്കള്‍ പോലും ഏറ്റെടുത്തിട്ടില്ല.ഇതിൽ നിന്നും അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ക്ക് പാര്‍ട്ടി നല്‍കുന്ന വില എത്രയെന്ന് വ്യക്തമാകുമെന്നും രാഹുല്‍ പറഞ്ഞു.

ഏത്  അന്വേഷണത്തെയും താൻ സ്വാഗതം ചെയ്യുന്നുവെന്നും ആ പെട്ടി അടക്കാന്‍ കോണ്‍ഗ്രസ്സ് ഉദ്ദേശിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു. നീല ട്രോളി വിവാദത്തില്‍ സിപിഐഎം പറഞ്ഞ വാദങ്ങളില്‍ തെറ്റില്ലെന്ന പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിൻ്റെ പ്രതികരണത്തോടായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ മറുപടി.

Tags :
Rahul Mankootamtrolley black money
Next Article