Film NewsKerala NewsHealthPoliticsSports

സിപിഐഎം വർഗ്ഗിയ  കോമരങ്ങളെ പോലെ പ്രവർത്തിക്കുന്നു, രാഹുൽ മാങ്കൂട്ടത്തിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും; രമേശ് ചെന്നിത്തല 

04:52 PM Nov 20, 2024 IST | Abc Editor

സിപിഐഎം വർഗ്ഗിയ  കോമരങ്ങളെ പോലെ പ്രവർത്തിക്കുന്നു ,കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും എന്നും രമേശ് ചെന്നിത്തല പറഞ്ഞു,  സി പി ഐ എം രണ്ട് പത്രങ്ങളിൽ പരസ്യം കൊടുത്തുകൊണ്ട് വർഗീയ പ്രീണനമാണ് നടത്തിയിരിക്കുന്നത്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് സി പി ഐ എം ചെയ്യ്തിരിക്കുന്നത് രമേശ് ചെന്നിത്തല പറഞ്ഞു.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയതയായിരുന്നു. ഇപ്പോൾ ഭൂരിപക്ഷ വർഗീയതയാണ് കാണിക്കുന്നത്. സിപിഐഎം ബിജെപിയെ സഹായിക്കുകയാണ്. സിപിഐഎം ബിജെപി അന്തർധാര ഇപ്പോൾ കേരളത്തിൽ പ്രകടമാണന്നും അദ്ദേഹ൦ പറഞ്ഞു. ഇവരുടെ വർഗീയ കളി ജനങ്ങൾ നാളെ തിരിച്ചറിയും. ഇതുകൊണ്ട് വോട്ടർമാരെ സ്വാധീനിക്കാൻ കഴിയില്ല. വർഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പിൽ ജയിക്കാം എന്നത് കരുതേണ്ടെന്നും ജനങ്ങൾ പരാജയപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു.

Tags :
CPIMRahul MankootathilRamesh Chennithala
Next Article