ക്ഷണിച്ചുകൊണ്ടുവരാൻ തെരെഞ്ഞെടുപ്പ് ആരുടേയും കുടുംബ കാര്യം അല്ലല്ലോ; കോൺഗ്രസ് പാർട്ടിയിൽ നിൽക്കുന്നവർ സ്ഥാനാർത്ഥിക്ക് വേണ്ടി ഇറങ്ങണം; രാജ്‌മോഹൻ ഉണ്ണിത്താൻ
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ മുരളീധരൻ ഇറങ്ങാത്തതിനെതിരായി പ്രതികരിക്കുകയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി . കോൺഗ്രസ് പാർട്ടിയിൽ നില്ക്കാൻ ആഗ്രഹിക്കുന്നവർ സ്ഥാനാർത്ഥിക്ക് വേണ്ടി രംഗത്ത് ഇറങ്ങണം, ക്ഷണിച്ചു കൊണ്ടുവരാൻ തെരഞ്ഞെടുപ്പ് ആരുടെയും കുടുംബ കാര്യം അല്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു, മുരളിധരൻ കെ പി സി സി പ്രസിഡന്റ് ആയി ഇരുന്ന ആളാണ് എന്നും രാജ്‌മോഹൻ കൂട്ടിച്ചേർത്തു.
ഇപ്പോൾ തെരഞ്ഞെടുപ്പ് രംഗത്ത് ആരു വന്നു, വന്നില്ല എന്നതൊരു പ്രശ്നമല്ല. രാഹുലിനും, ഷാഫിക്കും,മുരളിക്കും ഓരോ നിലപാട് ഉണ്ടാകും. പല വാർത്തമാനങ്ങൾ ഉണ്ടാകും പലർക്കും എതിരാകും. എന്നാൽ ഹൈക്കമാന്റ് തീരുമാനം എല്ലാവരും അംഗീകരിച്ചെ മതിയാകൂ രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.വാൾ എടുക്കുന്നവർ എല്ലാം വെളിച്ചപ്പാട് ആണെന്ന ധാരണ വേണ്ട. തുമ്മിയാൽ തെറിക്കുന്ന മുക്ക് തെറിച്ചു പോകട്ടെ. തെരെഞ്ഞെടുപ്പ് കഴിഞ്ഞു പാർട്ടിയിലെ തെറ്റായ പലതും പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.