പ്രിയദർശിനിയുടെ രാഷ്ട്രീയ ഉദയം; പ്രിയങ്കഗാന്ധിയെ ഇന്ദിരാഗാന്ധിയോട് ഉപമിച്ചു രമേശ് ചെന്നിത്തല
പ്രിയങ്കഗാന്ധിയെ ഇന്ദിര ഗാന്ധിയോട് ഉപമിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് രണ്ടാം പ്രിയദര്‍ശിനിയുടെ രാഷ്ട്രീയ ഉദയ൦ എന്നാണ് പ്രിയങ്കയെ കുറിച്ച് ചെന്നിത്തല വർണിച്ചത്. 1982 ല്‍ എന്‍.എസ്.യു ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നാഗ്പൂര്‍ സമ്മേളനത്തിൽ ഇന്ദിര ഗാന്ധിക്കൊപ്പമുള്ള ഓർമ്മകളും പങ്കുവച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ചെന്നിത്തല രംഗത്തെത്തിയത്. അന്ന് ആദ്യം ഇംഗ്‌ളീഷില്‍ സംസാരിക്കുമ്പോള്‍ തന്നോട് ഹിന്ദിയില്‍ പ്രസംഗിക്കാന്‍ ഇന്ദിരാ ഗാന്ധി ആവശ്യപ്പെട്ടെന്നും അതു പ്രകാരം ഹിന്ദിയിൽ പ്രസംഗിച്ചെന്നും ചെന്നിത്തല പറഞ്ഞു
ഇന്ത്യയുടെ തെക്കേയറ്റത്തുള്ള ഒരു ചെറുപ്പക്കാരന്‍ നാഗ്പൂരില്‍ വന്ന് നമ്മളോട് ഹിന്ദിയില്‍ സംസാരിക്കുന്നു, ഇതാണ് ദേശീയോദ്ഗ്രഥനം’ എന്നായിരുന്നു ഇന്ദിരാ ഗാന്ധി അന്ന് ആ പ്രസംഗത്തെ കുറിച്ച് പറഞ്ഞതെന്നാണ് ചെന്നിത്തല പറയുന്നത്.അതിനടുത്ത ദിവസം മലയാളമാധ്യമങ്ങള്‍ വലിയരീതിയില്‍ ആ വാര്‍ത്ത കൈകാര്യം ചെയ്തെന്നും ‘സബാഷ് രമേശ്’ എന്നായിരുന്നു ആ തലക്കെട്ട് എന്നാണ് ഓര്‍മ്മ ചെന്നിത്തല ഓർത്തുപറഞ്ഞു.
ഇപ്പോൾ ആ ഗാന്ധി കുടുംബത്തിൽ നിന്നൊരാൾക്ക് കൂടി ഇന്ത്യൻ പാർലമെന്‍റിലേക്കെത്താൻ വയനാട് അരങ്ങൊരുക്കുന്നു, ഈ വാർത്ത അറിഞ്ഞതിൽ ഇനിയും സന്തോഷിക്കാന്‍ എന്തു വേണം എന്ന് ചോദിച്ചുകൊണ്ടാണ് ചെന്നിത്തല കുറിപ്പ് അവസാനിപ്പിക്കുന്നത്.