Film NewsKerala NewsHealthPoliticsSports

പാർട്ടിയിൽ ഒരു കൂടിയാലോചന വേണം; കോൺഗ്രസിലെ അതൃപ്‌തി തുറന്നുപറഞ്ഞു രമേശ് ചെന്നിത്തല

02:48 PM Dec 13, 2024 IST | Abc Editor

കോൺഗ്രസിലെ അതൃപ്‌തി തുറന്നുപറഞ്ഞു രമേശ് ചെന്നിത്തല. പാർട്ടിയിൽ ഒരു കൂടിയാലോചന വേണം, പ്രവര്‍ത്തകര്‍ക്ക് വിഷമം ആകുന്നതിനാലാണ് പലതും പലരും തുറന്നു പറയാത്തത് രമേശ് ചെന്നിത്തല വ്യക്തമാക്കി. അതുപോലെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ല എന്നും അദ്ദേഹം പറഞ്ഞു, കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കാനുള്ള യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലാ. എന്നാൽ മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്ത വരുന്നത് എങ്ങനെയെന്ന് തനിക്ക് അറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്ത്.

സര്‍ക്കാരിനെതിരായ ജനവികാരം ഇപ്പോള്‍ ശക്തമാണ്. അതിനാല്‍ തന്നെ ഈ സാഹചര്യത്തില്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണെന്ന് ഓര്‍മ വേണം. എല്ലാം കൂടിയാലോചിച്ച് പ്രവര്‍ത്തിക്കണ൦. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റേയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേയും പ്രവര്‍ത്തനങ്ങളില്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് രമേശ് ചെന്നിത്തലയുടെ ഈ തുറന്നുപറച്ചില്‍.

Tags :
Congress partyRamesh Chennithala
Next Article