രമേശ് ചെന്നിത്തല നല്ല അന്തസുള്ള നേതാവ്; വി ഡി സതീശൻ വെറും അഡ്ജസ്റ്മെന്റ്, വിമർശനവുമായി കെ സുരേന്ദ്രൻ
03:52 PM Nov 19, 2024 IST | Abc Editor
പ്രതിപക്ഷ നേതാവ് വിഡി സതീശനെ വിമർശിച്ചും , രമേശ് ചെന്നിത്തലയെ അനുകൂലിച്ചും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രമേശ് ചെന്നിത്തല നല്ല അന്തസുള്ള നേതാവെന്നും വി ഡി സതീശൻ വെറും അഡ്ജസ്റ്റ്മെന്റ് ആണെന്നും സുരേന്ദ്രൻ വിമർശിച്ചു, അതുപോലെ വി ഡി സതീശൻ തെരെഞ്ഞെടുപ്പിൽ തോറ്റാൽ രാജിവെക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇതിനു ശേഷമാണ് വി ഡി സതീശനെ കെ സുരേന്ദ്രൻ വിമർശിച്ചത്.
പാലക്കാട് ഇരട്ടവോട്ട് ചേർത്തത് എൽഡിഎഫ് ആണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഇതിനായി ഉദ്യോഗസ്ഥരെ നിശ്ചയിച്ചത് മന്ത്രി എംബി രാജേഷാണ്. ഇരട്ട വോട്ട് ചേർത്തത് എൽഡിഎഫ് ഗവൺമെൻ്റിൻ്റെ സഹായത്തോടു കൂടിയാണെന്നും വോട്ട് തടയുമെന്ന പ്രസ്താവന എന്താകുമെന്ന് നാളെ കാണാമെന്നും സുരേന്ദ്രൻ പറഞ്ഞു.