Film NewsKerala NewsHealthPoliticsSports

മഹാരാഷ്ട്ര തെരെഞ്ഞെടുപ്പ് ഫലം യാതാർത്ഥ ജനവിധിയല്ലെന്ന് രമേശ് ചെന്നിത്തല; വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് നടത്തിയ തട്ടിപ്പാണ് തെരെഞ്ഞടുപ്പ് ഫലം.

11:32 AM Nov 27, 2024 IST | Abc Editor

മഹാരാഷ്ട്ര തെരെഞ്ഞെടുപ്പ് ഫലം യഥാർത്ഥ ജനവിധിയല്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. അവിടെ വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് നടത്തിയ തട്ടിപ്പാണ് തെരെഞ്ഞടുപ്പ് ഫലം. ഇനിയും ഇന്ത്യയിൽ ഉണ്ടാകേണ്ടത് ബാലറ്റ് പേപ്പറിലൂടെയുള്ള തെരെഞ്ഞെടുപ്പ് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു. ഭരണകൂടത്തിന് താത്പര്യമുള്ളവരെ തെരത്തെടുപ്പ് കമ്മീഷണറായി നിയമിക്കുന്നു. ഇവിഎം മെഷീനും പ്രതിപക്ഷവുമായാണ് മഹാരാഷ്ട്രയിൽ പോരാട്ടം നടന്നതെന്നും രമേശ് ചെന്നിത്തല വ്യകത്മാക്കി.

മഹാരാഷ്ട്രയിലും, ഹരിയാനയിലും ഇവിഎം മെഷീൻ ഉപയോഗിച്ച് അട്ടിമറി നടന്നു. ഇനിയും ബാലറ്റ് പേപ്പറിലൂടെ തന്നെ വോട്ടെടുപ്പ് നടത്തണം.അങ്ങനെ ജനാധിപത്യത്തെ സംരക്ഷിക്കണം. ഇവിഎം മെഷീനെ സംബന്ധിച്ച് വലിയ പരാതികൾ വരുന്നുണ്ട് .ഇവിഎം മെഷീന്‍ ഹാക്ക് ചെയ്യാൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു ,ബാലറ്റ് പേപ്പറിലുടെ വോട്ടെടുപ്പ് നടന്നില്ലെങ്കിൽ ഒരിടത്തും നമ്മൾ മത്സരിച്ചിട്ട് കാര്യമില്ല എന്ന അവസ്ഥയിലേക്ക് എത്തുകയാണ്.അതിന് വേണ്ടി കോടതിയിൽ പോയിട്ട് കാര്യമില്ല.കോടതി പോലും ഭരണകൂടത്തിന്‍റെ കയ്യിൽ അമരുന്ന അവസ്ഥയിലേക്ക് എത്തി എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags :
Maharashtra election result is not the trueRamesh Chennithala
Next Article