Film NewsKerala NewsHealthPoliticsSports

കെ കരുണാകരന്റെ കുടുംബത്തെ കുറിച്ച് രാഹുൽ മാങ്കൂട്ടം പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ പറയുന്നത് രാഷ്ട്രീയദുഷ്ടലാക്കോടെ, രമേശ് ചെന്നിത്തല

11:17 AM Nov 05, 2024 IST | suji S

ലീഡർ കെ കരുണാകരന്റെ കുടുംബത്തെ കുറിച്ച് രാഹുൽ മാങ്കൂട്ടം പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ പറയുന്നത് രാഷ്ട്രീയദുഷ്ടലാക്കോടെ, രമേശ് ചെന്നിത്തല. രാഹുലിന്റെ പരാമർശത്തെ അന്ന് എതിർത്ത ഏക വ്യക്തി താൻ ആണെന്നും രമേശ് ചെന്നിത്തല പറയുന്നു. ആത്മാർത്ഥത കൊണ്ടാണ് അപ്പോൾ തന്നെ എതിർപ്പ് പ്രകടിപ്പിച്ചത്. അന്ന് പത്മജ ഈ കാര്യങ്ങൾ പറയണമായിരുന്നു.അല്ലാതെ പത്മജ ഇപ്പോൾ ഇതൊക്കെ പറയുന്നത് വോട്ട് ലക്ഷ്യം വെച്ചാണന്ന് മാത്രമേ എനിക്ക് പറയാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കല്യാണിക്കുട്ടിയമ്മ കോൺഗ്രസ്‌കാർക്ക് അഭയം നൽകിയ വ്യക്തിയാണ്. ആരെയും അപമാനിക്കാൻ പാടില്ലെന്ന് തന്നെയാണ്  തന്റെയും നിലപാട്. പാലക്കാട്‌ തെരഞ്ഞെടുപ്പ് മാറ്റി വെക്കാൻ വൈകിയത് ഗൂഢാലോചന ആണെന്ന ഇടത് സ്ഥാനാർഥിയുടെ പരാമർശം പരാജയ ഭീതി മൂലമാണ്. വലിയ പാർട്ടിയായതിനാൽ കോൺഗ്രസിൽ നിന്നും ഒന്നോ രണ്ടോ പേർ പോയാൽ കുഴപ്പമില്ല. സിപിഎമ്മിൽ പോകാൻ ആളില്ലാത്തതുകൊണ്ടാണ് ആരും പോകാത്തതെന്നും അദ്ദേഹം പ്രതികരിച്ചു എന്നും രമേശ് ചെന്നിത്തല പറയുന്നു.

 

Tags :
K Karunakaran's familyRahul MankootamRamesh Chennithala
Next Article