വഖഫ് നോട്ടീസ് അയച്ചത് ടി കെ ഹംസ ബോർഡ് ആണെന്നു റഷീദലി ശിഹാബ് തങ്ങൾ
മുനമ്പത്ത് വഖഫ് ബോര്‍ഡിന് കീഴിലുള്ള ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത് വി.എസ്. സര്‍ക്കാര്‍ നിയമിച്ച നിസാര്‍ കമ്മിഷന്‍ ആയിരുന്നുവെന്ന് മുന്‍ വഖഫ് ബോർഡ് ചെയർമാൻ ആയിരുന്ന റഷീദലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. തന്റെ കാലത്തു ഒരു നോടിസ് പോലും അയച്ചിരുന്നില്ലെന്നും മുൻപുണ്ടായിരുന്ന വഖഫ് ബോർഡ് ചെയർമാൻ ടി കെ ഹംസയുടെ കാലത്താണ് വഖഫ് ബോർഡ് നോടിസ് അയചതെന്നുമാണ് റഷീദലി പറയുന്നത് .
2014 മുതൽ 2019 വരെ വഖഫ് ബോർഡിന്റെ ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ ആയിരുന്നു.2008 കാലഘട്ടത്തില്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാറാണ് നിസാര്‍ കമ്മിഷനെ നിയമിക്കുന്നത്. ആ കമ്മിഷന്റെ നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട് വന്നു. അത് സർകാറിന് സമര്‍പ്പിച്ചു. 2010ല്‍ ആ സ്വത്ത് തിരിച്ചുപിടിക്കണമെന്ന് സര്‍ക്കാറിന്റെ ഉത്തരവ് വന്നു. അതിനെതിരെ അവിടെ താമസിക്കുന്നവര്‍ ഹൈക്കോടതിയില്‍ ഹർജി നൽകി.2016ല്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് വന്നു. എന്നാല്‍ താന്‍ ചെയര്‍മാനായ വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചില്ല. ഇതേ തുടര്‍ന്ന് ഒടുവില്‍ കോടതിയലക്ഷ്യ നോട്ടീസ് വന്നു.