ജമ്മു -കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന പ്രേമയം പാസ്സാക്കി; കൂടിക്കാഴ്ച്ച നടത്തി നരേന്ദ്ര മോദിയും, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും
ജമ്മു -കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന പ്രേമയം പാസ്സാക്കിയതിനെ പിന്നാലെ തന്നെ കൂടിക്കാഴ്ച്ച നടത്തി പ്രധാന മന്ത്രി നരേന്ദ്ര മോദിയും, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും,ഒമര്‍ അബ്ദുള്ളയുടെ മുഖ്യമന്ത്രിയായുള്ള ചുമതലക്ക് ശേഷമുള്ള ആദ്യ കൂടികാഴ്ച്ചയാണിത്. ഡൽഹിയിൽ ആയിരുന്നു ഈ കൂടിക്കാഴ്ച്ച. മന്ത്രിസഭായോഗം പാസാക്കിയ പ്രമേയം ജമ്മു -കശ്മീര്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കൈമാറിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കുകയും, രണ്ട് കേന്ദ്രഭരണങ്ങളായി വിഭജിക്കുകയും ചെയ്തിട്ട് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സംസ്ഥാന പദവി പുനഃസ്ഥാപിക്കാനൊരുങ്ങുന്നത്. അതേസമയം മുൻപ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായു൦ , ഒമര്‍ അബ്ദുള്ളയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ പുതിയ സര്‍ക്കാരിന് എല്ലാവിധ പിന്തുണയും അമിത്ഷാ പ്രഖ്യാപിച്ചതായി ഒമര്‍ അബ്ദുള്ള പറഞ്ഞു. ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് അമിത്ഷാ പറഞ്ഞതായും ഒമർ അബ്‌ദുള്ള പറഞ്ഞു.