ഡോണാൾഡ് ട്രംപിന് ആശ്വാസം ,ട്രംപിനെതിരായ ക്രിമിനൽ കേസുകൾ റദ്ദാക്കി
ഡോണാൾഡ് ട്രംപിന് ആശ്വാസം ,ട്രംപിനെതിരായ ക്രിമിനൽ കേസുകൾ റദ്ദാക്കി. കേസുകൾ പിൻവലിക്കണമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ ജാക്ക് സ്മിത്ത് ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസുകൾ റദ്ധാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ച കേസാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ജനുവരി 20 ന് പുതിയ പ്രസിഡൻ്റിനായി സ്ഥാനം ഒഴിയുന്നതിന് മുമ്പ് 2020 ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഡൊണാൾഡ് ട്രംപ് ഗൂഢാലോചന നടത്തിയെന്ന നാല് ആരോപണങ്ങൾ തള്ളിക്കളയാനായിരുന്നു പ്രത്യേക അഭിഭാഷകൻ ജാക്ക് സ്മിത്ത് തിങ്കളാഴ്ച ഫെഡറൽ ജഡ്ജിയോട് ആവശ്യപ്പെട്ടിരുന്നത്.
സിറ്റിംഗ് പ്രസിഡൻ്റുമാരെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന അമേരിക്കയുടെ ദീർഘകാല നയം അനുസരിച്ച് ട്രംപിനെ ഇനി വിചാരണ ചെയ്യാൻ കഴിയില്ലെന്ന അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഇങ്ങനൊരു നീക്കമെന്നാണ് റിപോർട്ടുകൾ പറയുന്നത്. എന്നാൽ ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ട്രംപ് രംഗത്തെത്തി, നീതിന്യായ വ്യവസ്ഥയെ ആയുധമാക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്നായിരുന്നു ട്രംപിൻ്റെ ആവശ്യം.