For the best experience, open
https://m.abcmalayalamonline.com
on your mobile browser.

വഖഫ് നോട്ടീസ് വയനാട്ടിലും വന്നതോടെ പ്രദേശവാസികൾ ആശങ്കയിൽ

12:06 PM Nov 12, 2024 IST | ABC Editor
വഖഫ് നോട്ടീസ് വയനാട്ടിലും വന്നതോടെ  പ്രദേശവാസികൾ ആശങ്കയിൽ

തീരദേശമേഖലയായ മുനമ്പത്ത് വഖഫ് ബോർഡുമായി ബന്ധപ്പെട്ട പ്രശ്നം കത്തിപ്പടരുന്നതിനിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിൽ അഞ്ചുപേർക്ക് വഖഫ നോട്ടീസ് അയച്ചത്. വയനാട് മാനന്തവാടി നിയോജക മണ്ഡലത്തിലെ തവിഞ്ഞാൽ തലപുഴയിലെ ജനങ്ങൾകാണു നോട്ടീസ് ലഭിച്ചത്.

മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ അംശം തിണ്ടുമ്മൽ ദേശത്തിലെ സർവേ നമ്പർ 47/1, 45/1 നമ്പറിലായി വ്യത്യസ്ത ആധാരങ്ങളിലായി രജിസ്റ്റർചെയ്ത വഖഫിന്റെ 5.77 ഏക്കറിൽമദ്രസയും പള്ളിയും ഖബർസ്ഥാനും ഉൾപ്പെടുന്ന 1.70 ഏക്കറിൽ നിലവിലുള്ളതായാണ് പള്ളിക്കമ്മിറ്റി അധികൃതർ വഖഫ് ബോർഡിനെ അറിയിച്ചിട്ടുള്ളത്.

ബാക്കിയുള്ളവ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് നോട്ടീസയച്ചത്. സ്ഥലവുമായി ബന്ധപ്പെട്ട് എന്തെങ്കിലും രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ 16-നകം വഖഫ് ബോർഡിനെ അറിയിക്കണമെന്നണ് വ്യക്തമാക്കിയിട്ടുള്ളത്. വഖഫിന്റെ ഭൂമി അന്യാധീനപ്പെട്ടതുമായി ബന്ധപ്പെട്ട് തലപ്പുഴ ഹിദായത്തുൽ ഇസ്‌ലാം ജമാഅത്ത് പള്ളിക്കമ്മിറ്റി ഭാരവാഹികൾ വഖഫ് ബോർഡിനു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് അഞ്ചുപേർക്ക് നോട്ടീസ് അയച്ചത്.

Tags :