റോഡ് നിർമ്മാണത്തിൽ പാളിച്ച ഉണ്ട്; പനയമ്പാടം അപകടത്തിൽ നാല് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ പ്രതികരിച്ചു, മന്ത്രി കെ ബി ഗണേഷ് കുമാർ
പനയമ്പാടം അപകടത്തിൽ നാല് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ പ്രതികരിച്ചു ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. റോഡ് നിര്‍മാണത്തില്‍ പാളിച്ചയുണ്ടെന്ന പരാതി തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇന്ന് അതിന്റെ വിശദമായ പരിശോധന നടത്തിയ ശേഷം അവിടത്തെ ഡിടിസിയും, ആർടിഒയും റിപ്പോർട്ട് സമർപ്പിക്കും മന്ത്രി പറയുന്നു. കൂടാതെ നാളെ താൻ പാലക്കാട് സന്ദർശിക്കുമെന്നും,അവരുമായി നേരിട്ട് സംസാരിക്കുമെന്നും . മന്ത്രി കൃഷ്ണൻകുട്ടിയുമായും, മന്ത്രി മുഹമ്മദ് റിയാസുമായും കൂടിയിരുന്ന് ആലോചിച്ച് ഈ വിഷയത്തിൽ അടിയന്തരമായി പരിഹാരം കാണുമെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.
ഈ വിഷയം ആഴത്തിൽ പഠിച്ച് മാറ്റങ്ങൾ വരുത്താൻ ഉദ്യോഗസ്ഥരെ ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. മോട്ടോർവെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ് സമർപ്പിക്കുന്ന റിപ്പോർട്ട് ലഭിച്ച ശേഷം മന്ത്രി മുഹമ്മദ് റിയാസുമായി താൻ സംസാരിക്കും എന്നും മന്ത്രി പറഞ്ഞു.