For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഹൈ കോടതിയുടെ ഉത്തരവ് അപ്രയോഗികം,ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ റവന്യു മന്ത്രി കെ രാജൻ

12:16 PM Dec 06, 2024 IST | Abc Editor
ഹൈ കോടതിയുടെ ഉത്തരവ് അപ്രയോഗികം ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ  റവന്യു  മന്ത്രി കെ രാജൻ

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ റവന്യു മന്ത്രി കെ രാജൻ. ഹൈ കോടതിയുടെ ഉത്തരവ് അപ്രയോഗികമാണെന്നാണ് മന്ത്രി പറയുന്നത്. കോടതിയുടെ ചില നിരീക്ഷണങ്ങളോട് തനിക്ക് യോജിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും . ഈ സാഹചര്യത്തിൽ സർക്കാർ നിയമനിർമ്മാണത്തെക്കുറിച്ചുള്ള ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഈ ആഴ്ച തന്നെ ഉന്നതതല യോഗം വിളിക്കുമെന്നും റവന്യു മന്ത്രി പറഞ്ഞു. നിയമ നിർമ്മാണത്തിലൂടെ പ്രശ്നത്തിന് പരിഹാരം കാണാൻ ആണ് ഇങ്ങനൊരു യോഗം മന്ത്രി പറഞ്ഞു.

തൃശൂർ പൂരം അതിന്റെ പൂർണ്ണ പെരുമയോടെ തന്നെ ഒരു കോട്ടവും തട്ടാതെ നടത്തണമെന്നാണ് സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അതിനിടെ ആന എഴുന്നുള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കെതിരെ ക്ഷേത്ര ഉത്സവ കമ്മിറ്റി ഓർഗനൈസേഷൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ മെമ്മോറാണ്ടം നൽകി.ഹർജി പരിഗണിക്കുന്ന ബെഞ്ച് വിഷയം കൃത്യമായി പഠിച്ചിട്ടില്ല, നിഷ്പക്ഷത ഉറപ്പാക്കാൻ ഹർജി പരിഗണിക്കുന്ന ബെഞ്ച് പുനസംഘടിപ്പിക്കണം, തുടങ്ങിയ ആവശ്യങ്ങളാണ് മെമ്മോറാണ്ടത്തിൽ പറയുന്നത്. നവംബർ 14 നാണ് സംസ്ഥാനത്തെ ആന എഴുന്നള്ളിപ്പിൽ കർശന നിബന്ധനകൾ എടുക്കുന്നതിന് കുറിച്ച് ഹൈക്കോടതി മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിര്‍ത്തരുതെന്നത് ഉള്‍പ്പെടെയുള്ള നിരവധി മാര്‍ഗനിര്‍ദേശങ്ങളാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.

Tags :