Film NewsKerala NewsHealthPoliticsSports

കണ്ണൂർ കളക്ടർ അരുൺ വിജയന്റെ മൊഴിയിൽ തനിക്കൊരു അഭിപ്രായവും പറയാനില്ലെന്ന്, റവന്യു മന്ത്രി കെ രാജൻ; കളക്ടറുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെങ്കിൽ കോടതി കണ്ടെത്തുകയെന്നും മന്ത്രി

03:51 PM Oct 30, 2024 IST | suji S

നവീൻ ബാബു തനിക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞിരുന്നുവെന്ന കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയിൽ പറയുന്നുണ്ട്, എന്നാൽ കളക്ടറുടെ ഈ മൊഴിയിൽ തനിക്കൊരു അഭിപ്രായം പറയാനില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ പറയുന്നു.  നവീൻ ബാബുവിനെ സംബന്ധിച്ച് തൻ്റെ അഭിപ്രായം ആദ്യം തന്നെ പറഞ്ഞു, അതിൽ മാറ്റമില്ല.കളക്ടറുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെങ്കിൽ കോടതി കണ്ടെത്തട്ടെയെന്നും മന്ത്രി പറഞ്ഞു.

റവന്യൂ വകുപ്പ് അന്വേഷിക്കുന്നത് ക്രൈം അല്ല. റവന്യൂ വകുപ്പിന് അത്തരമൊരു മൊഴി നൽകിയിട്ടില്ലെന്നും കളക്ടർ പൊലീസിലാണ് മൊഴി നൽകിയതെന്നും അദ്ദേഹംപറയുന്നു. അതേസമയം തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി പ്രസ്താവത്തിലാണ് ജില്ലാ കളക്ടറുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. തനിക്ക് തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞിരുന്നുവെന്നാണ് കളക്ടറുടെ മൊഴിയിലെ പ്രധാന പരാമര്‍ശം. മൊഴി കോടതി മുഖവിലക്കെടുത്തില്ലെങ്കിലും നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് ഇപ്പോൾ കളക്ടര്‍.

 

Tags :
Kannur Collector Arun VijayanRevenue Minister K Rajanstatements
Next Article